Viral Video: പൂച്ചകളുടെ റെസ്ലിം​ഗ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

Viral Video: എട്ട് ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത വീഡിയോ catquirks എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 12:55 PM IST
  • പൂച്ചകൾ തമ്മിലുള്ള ഒരു ഉ​ഗ്രൻ ഫൈറ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
  • മൂന്ന് പൂച്ചകളാണ് വീഡിയോയിലുള്ളത്.
  • ഇതിൽ ഏറ്റവും രസം ഇവർക്കായി ആ വീട്ടുകാർ ഒരു റെസ്ലിം​ഗ് സ്റ്റേജു ഒരുക്കിയിട്ടുണ്ട് എന്നതാണ്.
Viral Video: പൂച്ചകളുടെ റെസ്ലിം​ഗ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

വീഡിയോകൾ സമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള വീഡിയോകൾ കാണാനാണ്. വളർത്തുമൃ​ഗങ്ങളിൽ തന്നെ പട്ടികളുടെയും പൂച്ചകളുടെയും വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെയാണ് ഇത്തരം വീഡിയോകൾ വൈറലാകാൻ കാരണം. ഇവ എപ്പോൾ എന്ത് ചെയ്യുന്നമെന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല. ഇത്തരം വീഡിയോകളോട് താത്പര്യം വർധിക്കാൻ അതും ഒരു കാരണമാകാറുണ്ട്. 

പൊതുവെ പട്ടികളും പൂച്ചകളും ബദ്ധശത്രുക്കളാണ്. ഒരു വീട്ടിൽ ഇവയെ രണ്ടിനെയും വളർത്തിയാൽ ചിലപ്പോൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും. അങ്ങനെ വഴക്കിടാതെ നല്ല കൂട്ടുകാരാകുന്നതും ചില സമയങ്ങളിൽ കാണാനാകും. എന്നാൽ പട്ടിയും പൂച്ചയും തമ്മിലല്ല പൂച്ചകൾ തമ്മിലുള്ള ഒരു ഉ​ഗ്രൻ ഫൈറ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന് പൂച്ചകളാണ് വീഡിയോയിലുള്ളത്. ഇതിൽ ഏറ്റവും രസം ഇവർക്കായി ആ വീട്ടുകാർ ഒരു റെസ്ലിം​ഗ് സ്റ്റേജു ഒരുക്കിയിട്ടുണ്ട് എന്നതാണ്. റെസ്ലിം​ഗ് സ്റ്റേജിൽ കിടന്ന് റെസ്ലിം​ഗ് നടത്തുകയാണ് രണ്ട് പൂച്ചകൾ. ഇതിന്റെ ഇടയിലേക്ക് മൂന്നാമനായ കുഞ്ഞി പൂച്ചയും എത്തുകയാണ്. കുഞ്ഞി പൂച്ച വന്ന് പുറത്ത് നിന്ന് കൊണ്ട് ഒരു പൂച്ചയുടെ വാലിൽ കടിക്കുന്നതും വീഡിയോയിൽ കാണാം. 

ഈ റെസ്ലിം​ഗിൽ ആര് ജയിക്കും എന്ന് വീഡിയോ കണ്ട് അറിയാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Cat Quirks (@catquirks)

Also Read: Viral Video : ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

catquirks എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ വീഡിയോ കാണുകയും ചെയ്തു. മൂവായിരത്തിന് മേൽ ആളുകൾ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News