Viral Video : മാൻകുഞ്ഞിനെ താലോലിച്ചും, ഒപ്പം കളിച്ചും പുള്ളിപ്പുലി; വീഡിയോ വൈറൽ

Viral Leopard - Deer Video : സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.   

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 04:15 PM IST
  • നൊമ്പേക്കന സഫാരിസ് ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.
  • വീഡിയോയിൽ ഒരിടത്ത് പുലി മാൻ കുഞ്ഞിനെ കടിക്കാൻ പോകുന്ന പോലെ തോന്നുമെങ്കിലും, കളിപ്പിക്കുകയാണെന്ന് ഉടൻ തന്നെ മനസിലാകും
Viral Video : മാൻകുഞ്ഞിനെ താലോലിച്ചും, ഒപ്പം കളിച്ചും പുള്ളിപ്പുലി; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യം കാണിക്കുന്നത് വൈറൽ വീഡിയോകളോടാണ്. തങ്ങളുടെ ടെൻഷനും മാനസിക സമ്മർദ്ദങ്ങളും ഒക്കെ കുറയ്ക്കാൻ ഇത്തരം വീഡിയോകൾ കാണുന്നവരുടെ എണ്ണം കുറവല്ല. ഇതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് ഇഷ്ട്ടം കൂടുതലാണ്. പല മൃഗങ്ങളോടും അവയുടെ കുട്ടികളോടും ഒക്കെ ആളുകൾക്ക് വാത്സല്യം തോന്നാറുണ്ട്. അതുപോലെ തന്നെ വന്യമൃഗങ്ങളുടെ വീഡിയോകൾ കാണാനും ആളുകൾക്ക് താത്പര്യം കൂടുതലാണ്. അവരുടെ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാത്തതാണ്, താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഒരു പുള്ളിപ്പുലി മാൻകുഞ്ഞിനൊപ്പം കളിക്കുന്ന വിഡിയോയാണ് ഇത്.

പുള്ളിപ്പുലികൾ ഇരപിടിയന്മാരായ മൃഗങ്ങളാണ്. മാനും, മുയലും കാട്ടുപ്പോത്തും ഒക്കെ ഇവരുടെ ഇരകളാകാറുണ്ട്. എന്നാൽ വിശക്കുമ്പോഴും, തങ്ങളുടെ സുരക്ഷയ്ക്കായും മാത്രമേ ഈ മൃഗങ്ങൾ മറ്റ് മൃഗങ്ങളെ ആക്രമിക്കാറുള്ളൂ. എന്നാൽ മറ്റ് മൃഗങ്ങൾക്ക് ഇവയെ വളരെയധികം പേടിയാണ്. ഈ മൃഗങ്ങൾ അവയോട് അനുകമ്പ കാണിക്കുമെന്നും കേട്ടിട്ടില്ല. ഇതൊനൊക്കെ വിപരീതമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു പുള്ളിപ്പുലി ഒരു മാൻകുഞ്ഞിനെ സ്നേഹത്തോടെ നോക്കുന്നതും താലോലിക്കുന്നതും, കളിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.  

ALSO READ: Viral Video : സർപ്പങ്ങളുടെ നൃത്തം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ, വീഡിയോ വൈറൽ

നൊമ്പേക്കന സഫാരിസ് ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വീഡിയോയിൽ ഒരിടത്ത് പുലി മാൻ കുഞ്ഞിനെ കടിക്കാൻ പോകുന്ന പോലെ തോന്നുമെങ്കിലും, കളിപ്പിക്കുകയാണെന്ന് ഉടൻ തന്നെ മനസിലാകും. ഒടുക്കം കുഞ്ഞിന്റെ കളി നോക്കി ഒരിടത്ത് മാറി നിൽക്കുകയാണ് പുലി.  ഇതിനോടകം 5 മില്യണിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News