Viral Story| കഴുത്തിലെ ടയറുമായി ആറ് വർഷം ജീവിച്ച മുതല -ഒടുവിൽ മോചനം

ജീവനുള്ള കോഴികളെയും താറാവുകളേയും ഒരു തടിയിൽ കെട്ടിയ ശേഷമാണ് മുതലക്കായി ടിലി ചൂണ്ടയിട്ട് കെണി സ്ഥാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 08:24 PM IST
  • ജീവനുള്ള കോഴികളെയും താറാവുകളേയും ചൂണ്ടയിട്ട് ഒരു തടിയിൽ കെട്ടിയ ശേഷമാണ് മുതലക്കായി കെണി സ്ഥാപിച്ചത്
  • മൂന്നാഴ്ചയോളം മുതലയെയും അതിൻറെ പ്രവർത്തികളും ടിലി നിരീക്ഷിച്ചിരുന്നു
  • 2020 ജനുവരിയിൽ മുതലയുടെ ശരീരത്തിലെ ടയർ നീക്കം ചെയ്യാൻ കഴിയുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു
Viral Story| കഴുത്തിലെ ടയറുമായി ആറ് വർഷം ജീവിച്ച മുതല -ഒടുവിൽ മോചനം

ഇന്തോനേഷ്യ: ആറ് വർഷമായി കഴുത്തിൽ കുടുങ്ങിയ മോട്ടോർ സൈക്കിളിന്റെ ടയറുമായി കഴിഞ്ഞ മുതലക്ക് ഒടുവിൽ മോചനം. തിങ്കളാഴ്ച (ഫെബ്രുവരി 7) രാത്രിയാണ്  മുതലയെ രക്ഷാ പ്രവർത്തകർ മോചിപ്പിച്ചത്. മുതലയെ പിടികൂടിയ ശേഷം അതിൻറെ ശരീരത്തിൽ കുടുങ്ങിയ ടയറും ടിലി മുറിച്ച് മാറ്റി.

"ഞാൻ ഒറ്റയ്ക്കാണ് മുതലയെ പിടികൂടിയത്. ഇവിടെയുള്ളവരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും അവർ ഭയന്നു. ഞാൻ ഒരുക്കിയ കെണിയിൽ അത് കുടുങ്ങി,മധ്യ സുലവേസി പ്രവിശ്യ സ്വദേശി ടിലിപറഞ്ഞു.അപൂർവ്വമായി മാത്രമാണ് മുതല വെള്ളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. മുതലയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ടയർ മുറുകുന്നത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കിയിരുന്നു.

ജീവനുള്ള കോഴികളെയും താറാവുകളേയും ഒരു തടിയിൽ കെട്ടിയ ശേഷമാണ് മുതലക്കായി ടിലി ചൂണ്ടയിട്ട് കെണി സ്ഥാപിച്ചത്. അതിനും മുൻപ് മൂന്നാഴ്ചയോളം മുതലയെയും അതിൻറെ പ്രവർത്തികളും ടിലി നിരീക്ഷിച്ചിരുന്നു. "പലർക്കും ഞാൻ മുതലയെ പിടിക്കുമോ എന്ന് സംശയമുണ്ടായിരുന്നു പക്ഷേ അത് (എനിക്ക് ചെയ്യാൻ കഴിയും) തെളിയിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ജനുവരിയിൽ മുതലയുടെസ ശരീരത്തിൽ നിന്നും ടയർ നീക്കം ചെയ്യുന്നവർക്ക് പ്രതിഫലം അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്ന് ടിലി ഇത് ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News