VIRAL: ശ്രീദേവി ഇന്റര്‍വ്യൂവില്‍ ജാന്‍വിയെ അനുകരിക്കുന്നത് കാണൂ

  

Last Updated : Apr 30, 2018, 04:59 PM IST
VIRAL: ശ്രീദേവി ഇന്റര്‍വ്യൂവില്‍ ജാന്‍വിയെ അനുകരിക്കുന്നത് കാണൂ

ന്യൂഡല്‍ഹി: ബോളിവുഡ് നടിയായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്.  പക്ഷെ ഒരു സമയം ഉണ്ടായിരുന്നു ജാന്‍വിയ്ക്ക് ശരിക്കും ഹിന്ദി പറയാന്‍ അറിയില്ലായിരുന്നു. ആ സമയം ഉള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  

ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എന്താണിങ്ങനെ പറയുന്നതെന്ന്. ഈ വീഡിയോയില്‍ തന്നെ നിങ്ങള്‍ക്ക് കാണാം ശ്രീദേവി ജാന്‍വിയെ അനുകരിക്കുന്നതും മീഡിയക്കാരോട് ജാന്‍വിയോട് ഹിന്ദിയില്‍ സംസാരിക്കാന്‍ പറയരുത് എന്നുപറയുന്നതും.  

വളരെ മുന്‍പ് ഉള്ള വീഡിയോ ആണിത്.  റിപ്പോര്‍ട്ടര്‍ ജാന്‍വിയോട് ഒരു ചോദ്യം ചോദിക്കുകയും ഹിന്ദിയില്‍ ഉത്തരം പറയാന്‍ അവശ്യപ്പെടുകയും ചെയ്തു. അതിന് മറുപടി ഹിന്ദിയില്‍ പറയാന്‍ ബുദ്ധിമുട്ടുന്ന ജാന്‍വിയും, ഒരുവിധം ഒപ്പിച്ച് ഹിന്ദിയില്‍ മറുപടി കൊടുക്കുന്ന ജാന്‍വിയുടെ കയ്യില്‍നിന്നും മൈക്ക് വാങ്ങി ശ്രീദേവി അവളോട്‌ ഹിന്ദിപറയാന്‍ പറയരുതെന്ന് ആവശ്യപ്പെടുകയും അതിനുശേഷം ജാന്‍വിയെ അനുകരിക്കുകയും അതുകേട്ട് ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. 

വീഡിയോ കാണാം:

 

 

A post shared by Bebo Bollywood (@bebobolly) on

 

എന്തൊക്കെയായാലും ഇന്നും എല്ലാവരുടെയും മനസിലെ ഉത്തരംകിട്ടാത്ത ചോദ്യമാണ്‌ ശ്രീദേവിയുടെ മരണം. വിശ്വസിക്കാന്‍ ഇന്നും പ്രയാസമുള്ള വലിയൊരു സത്യം. ഫെബ്രുവരിയിലാണ് ശ്രീദേവി ഈ ലോകം വിട്ട്പിരിഞ്ഞതെങ്കിലും ഇന്നും അവരുടെ വാര്‍ത്തയോ വീഡിയോയോ കണ്ടാല്‍ ആളുകള്‍ സന്തോഷത്തോടെ നോക്കും. മനസ്സുകൊണ്ട് വിചാരിക്കും എന്താ ശരിക്കും സംഭവിച്ചത് എന്ന്.  

Trending News