Viral Video: എന്താ ഒരു ​ഗമ!!! കോട്ടും സൂട്ടുമിട്ട് കാറിൽ നിന്നിറങ്ങിയ ആളെ കണ്ടോ; സംഭവം ഏതായാലും വൈറലായി

Monkey Funny Video: പൊതുവെ കുസൃതി നിറഞ്ഞ പ്രവർത്തികളാണ് കുരങ്ങന്മാരുടേത്. അത്തരത്തിൽ കുസൃതി കാട്ടുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 01:43 PM IST
  • വീഡിയോ എടുക്കുന്നയാൾ കൈ നീട്ടി വിളിച്ചപ്പോൾ ആദ്യം തട്ടി മാറ്റി കുരങ്ങൻ.
  • പിന്നെ ഒന്നുകൂടി നീട്ടിയപ്പോൾ പിണങ്ങി തിരിഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം.
  • കുരങ്ങന്റെ മുഖഭാവമൊക്കെ വളരെ രസമാണ് കണ്ടിരിക്കാൻ.
Viral Video: എന്താ ഒരു ​ഗമ!!! കോട്ടും സൂട്ടുമിട്ട് കാറിൽ നിന്നിറങ്ങിയ ആളെ കണ്ടോ; സംഭവം ഏതായാലും വൈറലായി

നമ്മെ വിസ്മയിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉള്ള ഒരു ലോകമാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. ഇന്നുവരെ നമ്മൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാൻ സാധിക്കാറുണ്ട്. പ്രത്യേകിച്ച് മൃ​ഗങ്ങളെ സംബന്ധിച്ചുള്ള ഒരുപാട് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലുണ്ട്. ചിലത് വളരെ രസകരമായിരിക്കും. എന്നാൽ ചിലത് നമ്മളെ അത്ഭുതപ്പെടുത്തിക്കളയും. മൃ​ഗങ്ങളുടെ തമാശ നിറഞ്ഞ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അത്തരത്തിൽ ഒരു കുരങ്ങന്റെ വളരെ രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

കുരങ്ങന്മാർ പൊതുവെ കുസൃതി നിറഞ്ഞ മൃ​ഗമാണ്. അതിലുപരി അപകടകാരിയുമാണ്. ഇവ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് ഇവയുടെ ആക്രമണങ്ങളൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ ആക്രമണം അല്ല മറിച്ച് ചെറിയ കുസൃതി കാണിക്കുന്ന കുരങ്ങന്റെ വീഡിയോ ആണ് വൈറലാകുന്നത്. കോട്ടും സൂട്ടും ഒക്കെ ഇട്ട് ഒരാൾ കാറിന്റെ ​ഗ്ലാസ് തുറന്ന് പുറത്തേക്ക് വരുന്നത് കാണാം. ആള് അൽപം ​ഗമയിലാണ്. കോട്ടും സൂട്ടും ഇട്ടതിന്റെയാകാം. 

വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 

 

Also Read: Viral Video: സീലിങ്ങിൽ നിന്ന് അസാധാരണ ശബ്ദം; സംഭവം കണ്ട വീട്ടുകാർ ഞെട്ടി

 

വീഡിയോ എടുക്കുന്നയാൾ കൈ നീട്ടി വിളിച്ചപ്പോൾ ആദ്യം തട്ടി മാറ്റി കുരങ്ങൻ. പിന്നെ ഒന്നുകൂടി നീട്ടിയപ്പോൾ പിണങ്ങി തിരിഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. കുരങ്ങന്റെ മുഖഭാവമൊക്കെ വളരെ രസമാണ് കണ്ടിരിക്കാൻ. ഒരാളോട് നമ്മൾ പിണങ്ങുമ്പോൾ എന്തൊക്കെ ഭാവങ്ങൾ കാണിക്കുമോ അത് കുരങ്ങന്റെ മുഖത്ത് കാണാം. monkeys.ir എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 56000ത്തിലധികം ലൈക്കുകൾ കിട്ടിയ വീഡിയോയ്ക്ക് നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News