Viral Video: മീനിനെ പിടിക്കാൻ എടുത്ത് ചാടി; പൂച്ചയ്ക്ക് കിട്ടിയത് മുട്ടൻ പണി - വീഡിയോ വൈറൽ

Viral Video: ____arun____520 എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് പൂച്ചയുടെ വളരെ രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 05:16 PM IST
  • ടിവിയിൽ മീനിനെ കണ്ടിട്ടാണ് പൂച്ച എടുത്ത് ചാടിയത്.
  • ടിവിയിൽ മീനുകൾ ചാടിക്കളിക്കുന്ന കണ്ടപ്പോൾ പൂച്ച കരുതി ഒരെണ്ണത്തിനെ അങ്ങ് പിടിച്ചേക്കാമെന്ന്.
  • പക്ഷേ, പൂച്ചയ്ക്കറിയില്ലല്ലോ അതിനെ പിടിക്കാൻ പറ്റില്ലെന്ന്.
Viral Video: മീനിനെ പിടിക്കാൻ എടുത്ത് ചാടി; പൂച്ചയ്ക്ക് കിട്ടിയത് മുട്ടൻ പണി - വീഡിയോ വൈറൽ

വന്യമൃ​ഗങ്ങളുടെ വീഡിയോയ്ക്ക് എന്ന പോലെ വളർത്തു മൃ​ഗങ്ങളുടെ വീഡിയോകൾക്കും നിരവധി കാഴ്ചക്കാരാണുള്ളത്. നായ, പൂച്ച, പക്ഷികൾ തുടങ്ങി വീട്ടിൽ വളർത്തുന്ന എല്ലാ ജീവികളുടെയും രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും കാണാൻ സാധിക്കും. ഇവയുടെ കുസൃതി നിറഞ്ഞ പ്രവർത്തികൾ, ഇവയ്ക്ക് പറ്റുന്ന അബദ്ധങ്ങൾ, കുരുത്തക്കേടുകൾ തുടങ്ങി ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഇത്തരം വീഡിയോകൾക്ക് മാത്രമായി ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാ​ഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേകം പേജുകൾ അല്ലെങ്കിൽ അക്കൗണ്ടുകൾ കാണും. 

അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മീൻ കണ്ടാൽ പൂച്ചകൾ വിടില്ല എന്ന കാര്യം എല്ലാവർക്കും അറിയാം. വീടുകളിൽ മീൻ വെട്ടുമ്പോഴൊക്കെ അതിന്റെ തൊട്ടടുത്തായി ഒരു പൂച്ച ഇരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മീനിനെ പിടിക്കാൻ ശ്രമിച്ച ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുഴയിൽ ചാടിക്കളിക്കുന്ന മീനിനെ പിടിക്കാൻ എടുത്ത് ചാടിയ പൂച്ചയുടെ അവസ്ഥ കണ്ടോ? 

വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by 

ടിവിയിൽ മീനിനെ കണ്ടിട്ടാണ് പൂച്ച എടുത്ത് ചാടിയത്. ടിവിയിൽ മീനുകൾ ചാടിക്കളിക്കുന്ന കണ്ടപ്പോൾ പൂച്ച കരുതി ഒരെണ്ണത്തിനെ അങ്ങ് പിടിച്ചേക്കാമെന്ന്. പക്ഷേ, പൂച്ചയ്ക്കറിയില്ലല്ലോ അതിനെ പിടിക്കാൻ പറ്റില്ലെന്ന്. സോഫയിൽ ഇരുന്ന പൂച്ച മീൻ മുകളിലേക്ക് പൊങ്ങി വന്നതും ടിവിയുടെ നേർക്ക് ഒറ്റ ചാട്ടം. ദേ കിടക്കുന്നു താഴെ...

Also Read: Viral Video: കോമോഡോ ഡ്രാഗണും രാജവെമ്പാലയും ഏറ്റുമുട്ടിയാൽ ആര് ജയിക്കും?

 

രസകരമായ ഈ വീഡിയോ ____arun____520 എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ചിരിയോടെയല്ലാതെ വീഡിയോ കണ്ടിരിക്കാനാകില്ല. ഇത്തരത്തിൽ മൃ​ഗങ്ങൾക്ക് അബദ്ധം പറ്റുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ടിവിയിൽ കാണുന്നതെല്ലാം റിയൽ ആയിട്ട് അവയ്ക്ക് മുൻപിലേക്ക് വരുന്നതായാണ് മൃ​ഗങ്ങൾക്ക് തോന്നുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News