Viral Video : റോഡിന് നടുവിൽ കുട്ടിയാനയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ

Viral Baby Elephant Dance Video : ഒരു ആനക്കുട്ടി രണ്ട് വലിയ ആനകൾക്കൊപ്പം നടുറോഡിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 02:00 PM IST
  • ഒരു ആനക്കുട്ടി രണ്ട് വലിയ ആനകൾക്കൊപ്പം നടുറോഡിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
  • ലേറ്റസ്റ്റ് സെറ്റിങ്സ് ക്രുഗർ എന്ന അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്കിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്.
  • സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്.
  • റിയ ക്രിറ്റ്സിംഗറാണ് അതിമനോഹരമായ ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
Viral Video : റോഡിന് നടുവിൽ കുട്ടിയാനയുടെ കിടിലൻ ഡാൻസ്; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോ ഒരുപാട് ആരാധകരുണ്ട്. ഇതിൽ മൃഗങ്ങളുടെ വിഡിയോകളും വിവാഹ വീഡിയോകളും സുഹൃത്തുക്കൾ തമ്മിലുള്ള കുസൃതികളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ പലരെയും വിഷമങ്ങൾ മറക്കാനും, ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും കുറയ്ക്കാനും ഒക്കെ സഹായിക്കാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും ആളുകളുടെ കുസൃതികളും ഡാൻസും ഒക്കെയാണ് ഇത്തരം വീഡിയോകളോടുള്ള ഇഷ്ടം വര്ധിപ്പിക്കുന്നത്.  അതേസമയം മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യവും അവരോടുള്ള സ്നേഹവും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകളുടെ താത്പര്യം വർധിപ്പിക്കുന്നത്. റോഡിന് നടുവിൽ നിന്ന് ഡാൻസ് കളിക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

 കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.

ALSO READ: Viral Video: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

ഒരു ആനക്കുട്ടി രണ്ട് വലിയ ആനകൾക്കൊപ്പം നടുറോഡിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ലേറ്റസ്റ്റ് സെറ്റിങ്സ് ക്രുഗർ എന്ന അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്കിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. റിയ ക്രിറ്റ്സിംഗറാണ് അതിമനോഹരമായ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ റോഡിൽ തുള്ളിച്ചാടി ഡാൻസ് ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആളുകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News