US President Election: ക​മ​ല​യെ 'Monster' എന്ന് പരിഹസിച്ചും മൈ​ക്ക് പെ​ന്‍​സിനെ പിന്തുണച്ചും ട്രം​പ്

അ​മേ​രി​ക്ക​ന്‍ പ്രസിഡന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി സം​വാ​ദം  ഏറെ വാശിയേറിയതായിരുന്നു...

Last Updated : Oct 9, 2020, 05:14 PM IST
  • ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി മൈ​ക്ക് പെ​ന്‍​സും ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സും ത​മ്മി​ലാ​ണ് സം​വാ​ദം.
  • സം​വാ​ദ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ക​മ​ല ഹാ​രി​സ് ആ​ഞ്ഞ​ടി​ച്ചു.
  • കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് ച​രി​ത്ര​ത്തി​ലെ വ​ലി​യ പി​ഴ​വു​ക​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
US President Election: ക​മ​ല​യെ  'Monster' എന്ന് പരിഹസിച്ചും  മൈ​ക്ക് പെ​ന്‍​സിനെ പിന്തുണച്ചും ട്രം​പ്

Washington: അ​മേ​രി​ക്ക​ന്‍ പ്രസിഡന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി സം​വാ​ദം  ഏറെ വാശിയേറിയതായിരുന്നു...

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി മൈ​ക്ക് പെ​ന്‍​സും  (Mike Pence) ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സും  (Kamala Harris) ത​മ്മി​ലാ​ണ് സം​വാ​ദം.

സം​വാ​ദ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ  ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ക​മ​ല ഹാ​രി​സ് ആ​ഞ്ഞ​ടി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് ച​രി​ത്ര​ത്തി​ലെ വ​ലി​യ പി​ഴ​വു​ക​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.  ചൈ​നയുമായുള്ള വി​ഷ​യ​ത്തി​ല്‍ ട്രം​പ് കൃ​ത്യ​മാ​യ നി​ല​പാട് എടുത്തില്ലെന്ന് ക​മ​ല ഹാരിസ് വ്യക്‌തമാക്കി. ട്രം​പ് ഭ​ര​ണ​കൂ​ടം സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ തു​റ​ന്ന​ടി​ച്ചു.

മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളി​ല്ലാ​ത്ത ട്രം​പ് ഭ​ര​ണ​കൂ​ടം സമ്പൂര്‍ണ്ണ  പ​രാ​ജ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ ക​മ​ല ഹാ​രി​സ്, ജ​ന​ങ്ങ​ളോ​ട് സ​ത്യം പ​റ​യാ​നെ​ങ്കി​ലും ഡൊണാ​ള്‍​ഡ് ട്രം​പ് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ന്തം ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും നി​കു​തി​യു​ടെ കാ​ര്യ​ത്തി​ലും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ക​മ​ല തു​റ​ന്ന​ടി​ച്ചു. കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ അ​റി​ഞ്ഞി​ട്ടും വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. കോ​വി​ഡ് ഭീ​ഷ​ണി ത​ട്ടി​പ്പാ​ണെ​ന്നു​വ​രെ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​ങ്ങ​നെ അ​വ​ര​തി​ന്‍റെ ഗൗ​ര​വം കു​റ​ച്ചു. അ​മേ​രി​ക്ക​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​ണു ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ന്നും കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ​ര്‍ കൂ​ടി​യാ​യ  കമല ഹാരിസ് കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഡെ​മോ​ക്രാ​റ്റു​ക​ള്‍ ജ​ന​ത്തി​ന്‍റെ ജീ​വ​ന്‍​വ​ച്ച്‌ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണു കു​റ്റ​പ്പെ​ടു​ത്തി​യ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി മൈ​ക്ക് പെ​ന്‍​സ്, കോ​വി​ഡ് വാ​ക്സിന്‍  ഈ ​വ​ര്‍​ഷം ത​ന്നെ​യു​ണ്ടാ​കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. ട്രം​പ് ഭ​ര​ണ​കാ​ല​ത്തു വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ ആ ​വാ​ക്സി​നി​ലു​ള്ള പൊ​തു​ജ​ന​വി​ശ്വാ​സം ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തു വ​ലി​യ​തെ​റ്റാ​ണെ​ന്നും പെ​ന്‍​സ് കു​റ്റ​പ്പെ​ടു​ത്തി

Also read: ആദ്യം Trump കോവിഡ് മുക്തനാകട്ടെ, അതിനു ശേഷമാകാം സംവാദ൦, എതിര്‍പ്പുമായി ജോ ബൈഡന്‍

എന്നാല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി സം​വാ​ദം സൂക്ഷമായി നി​രീ​ക്ഷിക്കുകയായിരുന്ന  ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി മൈ​ക്ക് പെ​ന്‍​സിന്‍റെ അ​ഭി​ന​ന്ദി​ച്ച്  എത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് പെ​ന്‍​സി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.  ഗ്രേ​റ്റ് ഗോ​യിം​ഗ് എ​ന്നാ​യി​രു​ന്നു സം​വാ​ദ​ത്തി​ലെ മൈ​ക്ക് പെ​ന്‍​സി​ന്‍റെ പ്ര​ക​ട​ന​ത്തെ ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. 

എന്നാല്‍ അവിടെയും തീര്‍ന്നില്ല, റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ക​മ​ല   ഹാ​രി​സിനെ  "Monster, Communist" എന്നിങ്ങനെ വിശേഷിപ്പിച്ച്  പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു ട്രം​പ്. 

Trending News