US President Joe Biden Canadian PM Trudeau-യുമായുള്ള ആദ്യ കൂടിക്കാഴ്ച അടുത്ത മാസം നടത്തും

Canandian പ്രധാന മന്ത്രി Justin Trudeau-യും US പ്രസിഡന്റ് ജോ ബൈഡനും അടുത്ത മാസം ആദ്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. Trudeau-യുടെ ഓഫീസ് ആണ് ഈ വിവരം പുറത്ത്‌വിട്ടത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 12:35 PM IST
  • Canandian പ്രധാന മന്ത്രി Justin Trudeau-യും US പ്രസിഡന്റ് ജോ ബൈഡനും അടുത്ത മാസം ആദ്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു
  • Trudeau-യുടെ ഓഫീസ് ആണ് ഈ വിവരം പുറത്ത്‌വിട്ടത്.
  • ബൈഡൻ ബുധനാഴ്ച ഭരണത്തിലേറിയതിന് ശേഷം ആദ്യമായി ചർച്ച നടത്തിയ നേതാവ് Trudeauയാണ്
  • കാനഡയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള Keystone XL pipeline പദ്ധതി ബൈഡൻ റദ്ധാക്കിയായിരുന്നു
US President Joe Biden Canadian PM Trudeau-യുമായുള്ള ആദ്യ കൂടിക്കാഴ്ച അടുത്ത മാസം നടത്തും

Ottawa: Canandian പ്രധാന മന്ത്രി Justin Trudeau-യും US പ്രസിഡന്റ് ജോ ബൈഡനും വെള്ളിയാഴ്ച ടെലിഫോൺ സംഭാഷണം നടത്തുകയും അടുത്ത മാസം ആദ്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിക്കുകയും ചെയ്തു.

Trudeau-യുടെ ഓഫീസ് ആണ് ഈ വിവരം പുറത്ത്‌വിട്ടത്. "Canada-യും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി 2 നേതാക്കളും അടുത്ത മാസം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചുവെന്ന്"  Trudeau-യുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ALSO READ: Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി

ബൈഡൻ ബുധനാഴ്ച ഭരണത്തിലേറിയതിന് ശേഷം ആദ്യമായി ചർച്ച നടത്തിയ നേതാവ് Trudeauയാണ്. ഭൂഖണ്ഡത്തിന്റെ പ്രതിരോധത്തിലും ആർടിക്കിന്റെ സംരക്ഷണത്തിലും സഹകരണം കൂടുതൽ വ്യാപിപ്പിക്കാനും ഇരുവരും തീരുമാനിച്ചു. 

ALSO READ: Muthoot ലെ കവർച്ച പ്രതികൾ പിടിയിൽ

അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേറ്റതിന് പിന്നലെ ബൈഡൻ  മുൻ പ്രസിഡന്റ് Donald Trumpന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കിയിരുന്നു. മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.  ഇതോടോപ്പം തന്നെ കാനഡയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള Keystone XL pipeline പദ്ധതിയും റദ്ധാക്കിയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News