Vladimir Putin: പുടിൻ ഉത്തരകൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി അമേരിക്കയും ദക്ഷിണ കൊറിയയും

Putin South Korea Visit: ഉത്തര കൊറിയയുമായി റഷ്യ അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 12:37 AM IST
  • റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
  • ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ട്
Vladimir Putin: പുടിൻ ഉത്തരകൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി അമേരിക്കയും ദക്ഷിണ കൊറിയയും

വാഷിംങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത്. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ട്. 

Also Read:  മലാവി വൈസ് പ്രസിഡന്റ് ഉൾപ്പെടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

 

ഉത്തര കൊറിയയുമായി റഷ്യ അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയത്. സന്ദര്‍ശനത്തോടനുബന്ധിച്ച് കിം ഇല്‍ സങ് സ്‌ക്വയറില്‍ പരേഡിന് സാധ്യതയുണ്ടെന്ന സൂചന നല്‍കി പ്യോങ്യാങ്ങിലെ വിമാനത്താവളത്തില്‍ നിന്നും സിവിലിയന്‍ വിമാനങ്ങള്‍ നീക്കം ചെയ്തതായി സിയോള്‍ ആസ്ഥാനമായുള്ള വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീതു പുറത്ത്

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരാഴ്ച നീണ്ട റഷ്യന്‍ പര്യടനത്തിനു ശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ പുടിന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍റ്റുകളുണ്ടായിരുന്നു. യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ച് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയതിന് പകരമായി ഉത്തര കൊറിയക്ക് ബഹിരാകാശ പദ്ധതിയില്‍ റഷ്യന്‍ സഹായം നല്‍കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായും  വാർത്തകൾ വരുന്നുണ്ട്. 

Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!

ഇതിനിടയിൽ റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്ന പ്രതികരണവുമായി മോസ്‌കോ രംഗത്തെത്തിയിരുന്നു. ജനുവരി 2 ന് റഷ്യന്‍ പ്രദേശത്തു നിന്നും വിക്ഷേപിച്ച് ഉക്രെയ്ന്‍ നഗരമായ ഖാര്‍കിവില്‍ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഉത്തര കൊറിയന്‍ ഹ്വാസോംഗ് -11 സീരീസ് ബാലിസ്റ്റിക് മിസൈലില്‍ നിന്നുള്ളതാണെന്ന് യുഎന്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു.

Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

അതുകൊണ്ടുതന്നെ റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം മേഖലയില്‍ കൂടുതല്‍ അസ്ഥിരതക്ക് കാരണമാകുമെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി തന്റെ ദക്ഷിണ കൊറിയന്‍ പ്രതിനിധിയെ അറിയിച്ചിരുന്നു. ഇതേ വിഷയം ദക്ഷിണ കൊറിയയും വളരെയധികം  ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.  ദക്ഷിണ കൊറിയയുടെയും ചൈനയുടെയും വിദേശ-പ്രതിരോധ ഉദ്യോഗസ്ഥര്‍ തമ്മില്‍ അടുത്തയാഴ്ച ആദ്യം സോളില്‍ നടക്കുന്ന ചര്‍ച്ചകളുടെ അതേ സമയമാണ് പുടിൻ ഉത്തര കൊറിയന്‍ യാത്രക്ക് തയ്യാറാകുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News