ലണ്ടന്‍: Prince Andrew: ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ (Queen Elizabeth Son) ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് മാറ്റി ബക്കിംങ്ഹാം കോട്ടാരം. ഈ ഉത്തരവ് ഇറക്കിയത് എലിസബത്ത് രജ്ഞിയാണ്. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ (Prince Andrew) വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയായിരുന്നു ബ്രിട്ടീഷ് രാജകുടുംബം ഇങ്ങനൊരു നീക്കത്തിന് തയ്യാറായത്.
A statement from Buckingham Palace regarding The Duke of York: pic.twitter.com/OCeSqzCP38
— The Royal Family (@RoyalFamily) January 13, 2022
ആന്‍ഡ്രൂ എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് (Queen Elizabeth's Second Son). ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ രജ്ഞിയുടെ സമ്മതത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ എല്ലാ സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇനി ഇദ്ദേഹത്തിന് ഒരു രാജകീയ പദവിയും ഇല്ലെന്നും, കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെത്തന്നെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: Human life expectancy | 180 വയസ്സുവരെ മരിക്കാത്ത മനുഷ്യർ... ഈ നൂറ്റാണ്ടിനൊടുവിൽ സംഭവിക്കാൻ പോകുന്നത്
ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽവച്ച് മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ (Jeffrey Epstein) നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തുവെന്ന് വെർജീനിയ (Virginia Giuffre) എന്ന യുവതി നടത്തിയ ആരോപണത്തിലാണ് ആന്‍ഡ്രൂവിനെതിരെ ഈ കോടതി വിധി വന്നിരിക്കുന്നത്.
ജെഫ്രി എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പരിശോധിച്ചശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ബ്രിട്ടീഷ് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ ഹര്‍ജി നൽകിയിരുന്നുവെങ്കിലും അത് കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളി. ഇതിനെ തുടര്‍ന്നാണ് വിര്‍ജീനയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള കോടതി അനുമതി ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEMalayalamNewsApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...