Omicron World Update: കോവിഡ് വാക്സിന്‍ എടുക്കാത്തവരില്‍ ഒമിക്രോണ്‍ "അപകടകരമായ വൈറസ്", മുന്നറിയിപ്പുമായി WHO

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 10:31 AM IST
  • നിസാരമെന്ന് കരുതുന്ന ഒമിക്രോണ്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളില്‍ "അപകടകരമായ സാഹചര്യം" സൃഷ്ടിക്കാം എന്ന് ലോകാരോഗ്യസംഘടന
Omicron World Update: കോവിഡ്  വാക്സിന്‍ എടുക്കാത്തവരില്‍ ഒമിക്രോണ്‍ "അപകടകരമായ വൈറസ്", മുന്നറിയിപ്പുമായി  WHO

Omicron World Update: ഇന്ത്യയിലടക്കം ലോകമെമ്പാടും  കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  നിര്‍ണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.

ഡെൽറ്റയും  ഒപ്പം ഏറ്റവും  പുതുതായി കണ്ടെത്തിയതും സംക്രമണ ശേഷി കൂടിയതുമായ  ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ  എണ്ണം  ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (World Health Organisation, WHO) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  (Tedros Adhanom Ghebreyesus) മുന്നറിയിപ്പ് നല്‍കുന്നത്.  

Also Read: Covaxin Booster | കോവാക്സിൻ ബൂസ്റ്റർ ഡോസ്, ഒമിക്രോണിനെയും ഡെൽറ്റയെയും നിർവീര്യമാക്കുന്നു: ഭാരത് ബയോടെക്

ലോകമെമ്പാടും ഡെൽറ്റയെക്കാള്‍ അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദമാണ് കോവിഡ് വ്യാപനത്തിന് കാരണമായിരിയ്ക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം, കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകനയോഗത്തില്‍ നിര്‍ണ്ണായക വിവരങ്ങളാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്.  നിസാരമെന്ന് കരുതുന്ന ഒമിക്രോണ്‍  പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളില്‍  "അപകടകരമായ സാഹചര്യം" സൃഷ്ടിക്കാം എന്നാണ് ലോകാരോഗ്യസംഘടന ഏറ്റവും ഒടുവില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.  

Also Read: Kerala COVID Update | പതിനായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കണക്ക്; TPR 17.05 ശതമാനം

"ഒമിക്രോണ്‍ “അപകടകരമായ വൈറസാണ്”, പ്രത്യേകിച്ച് വാക്സിന്‍ എടുക്കാത്തവർക്ക്",    ലോകാരോഗ്യ സംഘടന (World Health Organisation, WHO) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  (Tedros Adhanom Ghebreyesus) മുന്നറിയിപ്പ് നല്‍കി.    ബുധനാഴ്ച കോവിഡ്-19 നെക്കുറിച്ചുള്ള മാധ്യമ സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.   

മാധ്യമ സമ്മേളനത്തില്‍ ആഫ്രിക്കയുടെ അവസ്ഥയും അദ്ദേഹം ലോകത്തിനുമുന്‍പില്‍ ചൂണ്ടിക്കാട്ടി.  "ആഫ്രിക്കയിൽ, 85 ശതമാനത്തിലധികം ആളുകൾക്ക് ഇതുവരെ ഒരു ഡോസ് വാക്സിൻപോലും  ലഭിച്ചിട്ടില്ല. ഈ വലിയ വിടവ് അടച്ചില്ലെങ്കിൽ  മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ഒരിയ്ക്കലും കഴിയില്ല,  അദ്ദേഹം പറഞ്ഞു.  90 രാജ്യങ്ങൾ ഇപ്പോഴും  40%  ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും അതിൽ 36 രാജ്യങ്ങൾ അവരുടെ ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ ആളുകള്‍ക്ക് മാത്രമേ വാക്സിൻ നല്‍കിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  

ഈ വർഷം പകുതിയോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേർക്കും വാക്‌സിനേഷൻ നൽകുകയെന്ന ലക്ഷ്യത്തിലെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍   2.5 ലക്ഷം പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. രാജ്യം വീണ്ടും അപകടകരമായ സാഹചര്യത്തിലേയ്ക്കാണ് നീങ്ങുന്നത്‌ എന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News