സോൾ: ഉത്തര കൊറിയ (North Korea) ബലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. അടുത്തിടെ നടത്തിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് കി ജോങ്-ഉൻ ഭരണകൂടം പുതിയ പരീക്ഷണം നടത്തിയരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.
പരീക്ഷണം നടത്തിയ മിസൈൽ കടലിൽ വീണെന്നും ദക്ഷിണ കൊറിയ ആരോപിക്കുന്നു. സബ്മറൈൻ ബലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ. പരീക്ഷണം നടത്തിയരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ നിഗമനം.
ALSO READ : North Korea: 'ചിരിയ്ക്കാൻ വിലക്ക്'! ഉത്തര കൊറിയയിൽ നിന്നും വിചിത്ര വാർത്ത, കാരണം അറിയാം
ഇന്നലെ ജനുവരി 10ന് കൂടിയ യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ച നടന്നത്. ഹൈപ്പർസോണിക് മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ദക്ഷിണ കൊറിയ ബലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന്റെ കാര്യവും ആരോപിക്കുന്നത്.
ജപ്പാന് കടൽഅതിർത്തിയിലാണ് ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സേന അറിയിച്ചു. സംഭവം ഖേദകരമാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ ഖിഷിഡാ അറിയിച്ചു.
സംഭവം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സേന അറിയിച്ചു. എന്നാൽ പുതിയ മിസൈൽ പരീക്ഷണം സംബന്ധിച്ച് യാതൊരു വിശദീകരണമോ ഉത്തര കൊറിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണത്തെനിതെരെ ജപ്പാനും അൽബേനിയയും ഉത്തര കൊറിയയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉത്തര കൊറിയയുടെ നടപടി തെറ്റ കണക്കൂട്ടലുകളുടെയും ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കുന്നതുമാണെന്നാണ് യുഎസ് അംബാസിഡോർ ലിൻഡാ തോമസ് -ഗ്രീൻഫീൽഡ് അഭിപ്രായപ്പെട്ടത്. മിലിട്ടറിക്കായി ചിലവഴിക്കുന്ന ഈ പണം ഉത്തര കൊറിയയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിലവഴിക്കു എന്നാണ് യുഎസ് അംബാസിഡ്ഡർ അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...