Ukraine attacks Moscow: മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Ukraine Drone Attack Against Moscow: ഞായറാഴ്ചയാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. 34 ഡ്രോണുകളാണ് മോസ്കോ ന​ഗരത്തെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 10, 2024, 08:31 PM IST
  • ആക്രമണത്തെ തുടർന്ന് മോസ്കോ ന​ഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
  • ഡ്രോൺ ആക്രമണത്തിൽ 52 വയസുള്ള സ്ത്രീക്ക് പരിക്കേറ്റു
Ukraine attacks Moscow: മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ആക്രമണം നടത്തി യുക്രൈൻ. ഞായറാഴ്ചയാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. 34 ഡ്രോണുകളാണ് മോസ്കോ ന​ഗരത്തെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് മോസ്കോ ന​ഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ തലസ്ഥാനത്ത് യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോൺ പതിച്ച് രണ്ട് വീടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ 52 വയസുള്ള സ്ത്രീക്ക് പരിക്കേറ്റു. 34 ഡ്രോണുകളാണ് മോസ്കോയിൽ പതിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ALSO READ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ

ഇതിൽ 32 എണ്ണം വെടിവെച്ചിട്ടതായാണ് റഷ്യയുടെ അവകാശവാദം. ആക്രമണത്തിന് പിന്നാലെ മോസ്കോയിൽ വിമാനത്താവളങ്ങളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. മൂന്ന് വിമാനത്താവളങ്ങളിലെ 36 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പിന്നീട് വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു.

റഷ്യൻ മേഖലയിൽ ഡ്രോണുകൾ ഉപയോ​ഗിച്ച് ആക്രമണം നടത്താനുള്ള യുക്രൈന്റെ ശ്രമം പരാജയപ്പെടുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ വിവിധ പ്രദേശങ്ങളിലായി 36 ഡ്രോണുകൾ നശിപ്പിച്ചതായാണ് റഷ്യ വ്യക്തമാക്കിയത്. ഒറ്റ രാത്രികൊണ്ട് റഷ്യ 145 ഡ്രോണുകൾ വിക്ഷേപിച്ചതായി യുക്രൈനും ആരോപിച്ചു. ഇതിൽ 62 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധം തകർത്തതായും യുക്രൈൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News