Israel Gaza attack: ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയിലേക്കുള്ള വൈദ്യുതി നിര്‍ത്തി ഇസ്രയേൽ; പോരാട്ടം ശക്തം..!

Israel Gaza conflict updates: ഹമാസ് ആക്രമണം നടത്തിയ ദിവസത്തെ കറുത്ത ദിനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 11:23 AM IST
  • ജനങ്ങളോട് വീടുകളൊഴിയാനും മുന്നറിയിപ്പ് നൽകി.
  • കഴിഞ്ഞ ദിവസം ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രയേല്‍ നിര്‍ത്തിവച്ചു.
Israel Gaza attack: ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയിലേക്കുള്ള വൈദ്യുതി നിര്‍ത്തി ഇസ്രയേൽ; പോരാട്ടം ശക്തം..!

ഇസ്രയേല്‍-ഹമാസ് തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായതോടെ പോർക്കളമായി മാറി പശ്ചിമേഷ്യ. ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിൽ ഒന്നായ ടെല്‍ അവീവില്‍ ഹമാസ് 150 റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഇതോടെ ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അതേസമയം ​ഗാസയുടെ അപ്രതീക്ഷിത ആക്രമണത്തെ ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ജനങ്ങളോട് വീടുകളൊഴിയാനും മുന്നറിയിപ്പ് നൽകി. നിർദ്ദേശത്തെ തുടർന്ന് ആളുകൾ യുഎന്‍ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറിത്തുടങ്ങി. 

ഹമാസ് ആക്രമണം നടത്തിയ ദിവസത്തെ കറുത്ത ദിനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രയേല്‍ നിര്‍ത്തിവച്ചു.  ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 300 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ​കുട്ടികളും സൈനികരുമടക്കം നിരവധിപേരെ  ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഗാസയിലേക്ക് കൊണ്ടുപോയവരെയടക്കം മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. 

ALSO READ: ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക, സംഘർഷം നിർത്താൻ ആഹ്വാനം ചെയ്ത് അറബ് രാജ്യങ്ങളും

ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും തിരിച്ചടിക്കാനുള്ള പൂർണ്ണ അവകാശം ഇസ്രയേലിനുണ്ട് എന്നുമാണ് സംഭവത്തിൽ അമേരിക്കയുടെ നിലപാട്. ആക്രമണം നടുക്കുന്നതാണെന്നാണ് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിന് പൂർണ്ണ പിന്തുണ കഴിഞ്ഞ ദിവസം അറിയച്ചിരുന്നു. ഇസ്രയേലിൽ കഴിയുന്ന അമേരിക്കയിലേയും ഇന്ത്യയിലേയും പൗരന്മാർക്ക് ഇരു രാജ്യങ്ങളും ജാ​ഗ്രത മുന്നറിയിപ്പും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.  പ്രാദേശിക ഭരണകൂടത്തിന്റെ ജാഗ്രാതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും  അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. ഡല്‍ഹിയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. 

അതേസമയം പലയിടങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരയോ​ഗം ചേരും. യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ സെര്‍ജിയോ ഫ്രാന്‍സ് ഡാനിസിനും കത്തയച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News