കാബൂൾ: രാജ്യത്തിന്റെ അതിർത്തികളിൽ ചാവേറുകളെ വിന്യസിച്ച് താലിബാൻ (Taliban). അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് ബഡാക്ഷൻ പ്രവിശ്യയിലാണ് ചാവേറുകളെ വിന്യസിക്കുന്നത്. ഇതിനായി താലിബാൻ ചാവേറുകളുടെ ബറ്റാലിയൻ സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബറ്റാലിയന് ലഷ്കർ-ഇ-മൻസൂരി അഥവാ മൻസൂർ സൈന്യം എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹ്മദ് അഹ്മദി പറഞ്ഞു. മുൻ അഫ്ഗാൻ സർക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണങ്ങൾ നടത്തുന്ന ബറ്റാലിയനാണിതെന്ന് അഹ്മദി വ്യക്തമാക്കി. അമേരിക്കയ്ക്ക് എതിരായ താലിബാന്റെ വിജയത്തിനായി പ്രവർത്തിച്ചതിന് ചാവേർ ബറ്റാലിയനെ അഹ്മദി അഭിനന്ദിച്ചതായി ഖാമാ പ്രസ് റിപ്പോർട്ട് ചെയ്തു.
ALSO READ: Afghanistan: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ
ഈ ബറ്റാലിയൻ ഇല്ലായിരുന്നെങ്കിൽ അമേരിക്കയുടെ തോൽവി സാധ്യമല്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങൾ തകർത്തു. ഈ ചാവേർ ബറ്റാലിയൻ ഭയമില്ലാത്തവരുടേതാണ്. ഇവർ അക്ഷരാർഥത്തിൽ ഭയമില്ലാത്തവരും അല്ലാഹുവിന്റെ കൽപ്പനകൾക്കായി സ്വയം സമർപ്പിച്ചവരുമാണെന്ന് അഹ്മദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
ഈയാഴ്ച അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രണ്ട് പ്രവിശ്യകളിൽ തജിക്കിസ്ഥാൻ സൈനിക പരേഡുകൾ നടത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ പ്രതിരോധ സേന നേതാക്കളുടെ താവളമായി മാറിയ താജിക്കിസ്ഥാൻ പഞ്ച്ഷീർ പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...