Syria Civil War: സിറിയ ആഭ്യന്തര കലാപം: റഷ്യയിൽ അഭയം പ്രാപിച്ച് അസദ്, അബു മുഹമ്മദ് അൽ-ജുലാനി പ്രസിഡന്റാകും?

Syria Civil War: വിമതരുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കിയിരുന്നു. 

Last Updated : Dec 9, 2024, 05:16 PM IST
  • എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിൻ പ്രസിഡന്റാകും
  • അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകി
  • വിമതരുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കിയിരുന്നു
Syria Civil War: സിറിയ ആഭ്യന്തര കലാപം: റഷ്യയിൽ അഭയം പ്രാപിച്ച് അസദ്, അബു മുഹമ്മദ് അൽ-ജുലാനി പ്രസിഡന്റാകും?

വിമത സംഘടനയായ എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയൻ പ്രസിഡന്റാകുമെന്ന് റിപ്പോ‍ർട്ട്. വിമതരുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കി. 

വിമതർ സിറിയ പിടിച്ചതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടിരുന്നു. അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകിയതായി റഷ്യൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. മനുഷ്യത്വത്തിന്റെ പേരിൽ അഭയം നൽകിയെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. 

Read Also: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പ്രതികളായ സഹപാഠികൾക്ക് സസ്പെൻഷൻ

എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി പദവിയിലെത്തിയാൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും. 

സിറിയ വിമത‍ർ പിടിച്ചെടുത്തതോടെ രാജ്യത്ത് വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. സിറിയയിലെ ഇറാൻ എംബസി വിമതർ ആക്രമിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി , കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്റുള്ള എന്നിവരുടെ ചിത്രങ്ങൾ കീറിയെറിഞ്ഞു.

അതേസമയം സിറിയയിലെ വിവിധ ഇടങ്ങളിൽ അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കി. സിറിയയുടെ വിവിധ ഭാ​ഗങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലായെന്ന് റിപ്പോ‍ർട്ട്.  

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയൻ അതി‍ർത്തി സന്ദർശിച്ചു. ചരിത്രദിനമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഫ്രാൻസും ജർമനിയും ബ്രിട്ടനും അസദിന്റെ പതനത്തെ  സ്വാഗതം ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News