Submarine Missing: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് സഞ്ചാരികളെ കൊണ്ടുപോയ മുങ്ങിക്കപ്പൽ കാണാതായി; തിരച്ചിൽ തുടരുന്നു

Titanic Submarine Missing: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തർവാഹിനി തെക്കുകിഴക്കൻ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പൽ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 06:06 AM IST
  • അന്തർവാഹിനി തെക്കുകിഴക്കൻ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പൽ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്
  • എത്ര പേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ല
Submarine Missing: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് സഞ്ചാരികളെ കൊണ്ടുപോയ മുങ്ങിക്കപ്പൽ കാണാതായി; തിരച്ചിൽ തുടരുന്നു

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ആളുകളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പൽ കാണാതായി. കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. ന്യൂഫൗണ്ട്ലാൻഡ് തീരത്ത് തിങ്കളാഴ്ച തിരച്ചിൽ നടത്തിയതായും തിരച്ചിൽ തുടരുകയാണെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കാണാതായ മുങ്ങിക്കപ്പൽ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സ്ഥിരീകരിച്ചു. “ഞങ്ങൾ ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്” കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പുരാവസ്തു ഗവേഷകരും മറൈൻ ബയോളജിസ്റ്റുകളും കൂടാതെ, പര്യവേഷണങ്ങളിൽ ഏകദേശം 40 പെയ്ഡ് ടൂറിസ്റ്റുകളും ഉൾപ്പെടുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

ALSO READ: British Airways: ബ്രിട്ടിഷ് എയർവേസ് വിമാനം ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ടു

ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സബ്‌മെർസിബിളിൽ മറ്റ് ജോലികൾ ചെയ്യുന്നതിനും വേണ്ടിയാണ് ക്രൂ അം​ഗങ്ങൾ ഉള്ളത്. പെയ്ഡ് ടൂറിസ്റ്റുകൾക്ക് ഒരാൾക്ക് 2,50,000 ഡോളറാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് സബ്മറൈനിൽ യാത്ര ചെയ്യുന്നതിനായി ചിലവ് വരുന്നത്.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തർവാഹിനി തെക്കുകിഴക്കൻ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പൽ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്. എത്ര പേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News