Titanic Actor: ടൈറ്റാനിക്കിലെ ആ താരം അന്തരിച്ചു; ഒരുപിടി മികച്ച സിനിമകളിൽ വേഷങ്ങൾ

80 കാരനായ ഡേവിഡ് കുറച്ചുകാലമായി ക്യാൻസർ രോഗ ബാധിതനായിരുന്നു. 'ടൈറ്റാനിക്കിൽ' സ്‌പൈസർ ലവ്‌ജോയ് എന്ന കഥാപാത്രത്തെയാണ് വാർണർ അവതരിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 11:29 AM IST
  • ഡേവിഡ് വാർണറും റോയൽ ഷേക്സ്പിയർ കമ്പനിയുമായി ഒരുപാട് നാടകങ്ങൾ ചെയ്തിരുന്നു.
  • വില്ലൻ വേഷത്തിലാണ് വാർണറെ പ്രേക്ഷകർ എപ്പോഴും കണ്ടിട്ടുണ്ടാവുക
  • ജൂലൈ 24 ഞായറാഴ്ച ലണ്ടനിൽ വെച്ചായിരുന്നു വാർണറുടെ അന്ത്യം
Titanic Actor: ടൈറ്റാനിക്കിലെ ആ താരം അന്തരിച്ചു; ഒരുപിടി മികച്ച സിനിമകളിൽ വേഷങ്ങൾ

'ടൈറ്റാനിക്', 'ദി ഒമാൻ' തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായ  നടൻ ഡേവിഡ് വാർണർ അന്തരിച്ചു. 80 കാരനായ ഡേവിഡ് വാർണർ കുറച്ചുകാലമായി ക്യാൻസർ രോഗ ബാധിതനായിരുന്നു. 'ടൈറ്റാനിക്കിൽ' സ്‌പൈസർ ലവ്‌ജോയ് എന്ന കഥാപാത്രത്തെയാണ് വാർണർ അവതരിപ്പിച്ചത്. 

ജൂലൈ 24 ഞായറാഴ്ച ലണ്ടനിൽ വെച്ചായിരുന്നു വാർണറുടെ അന്ത്യം എന്ന് കുടുംബം പ്രസ്താവനയിൽ അറിയിച്ചു.രണ്ടാം ഭാര്യ ലിസ, മകൻ ലൂക്ക്, മരുമകൾ, ആദ്യ ഭാര്യ ഹാരിയറ്റ് ഇവാൻസ് എന്നിവരാണ് വാർണറുടെ കുടുംബം.അവസാന നാളുകൾ ലണ്ടനിലെ ഡാൻവില്ലെ ഹില്ലിലായിരുന്നു വാർണറുടെ താമസം.

ALSO READ : ദേശീയ അവാർഡിന് പിന്നാലെ തിങ്കാളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ

70-80 കളിലെ വില്ലൻ

വില്ലൻ വേഷത്തിലാണ് വാർണറെ പ്രേക്ഷകർ എപ്പോഴും കണ്ടിട്ടുണ്ടാവുക. 1941-ൽ മാഞ്ചസ്റ്ററിൽ ജനിച്ച ഡേവിഡ് വാർണർ "ലിറ്റിൽ മാൽക്കം", "ട്രോൺ", "ടൈം ബാൻഡിറ്റ്സ്", "സ്റ്റാർ ട്രെക്ക്", "ദി ഫ്രഞ്ച് ലിറ്റിൽ വുമൺ" തുടങ്ങി നിരവധി സിനിമകൾ ചെയ്തു. 70 കളിലും 80 കളിലും പ്രശസ്തനായ ക്യാരക്ടർ ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം.

ഷേക്സ്പിയർ നാടകങ്ങളിലെ താരം

ഡേവിഡ് വാർണറും റോയൽ ഷേക്സ്പിയർ കമ്പനിയുമായി ഒരുപാട് നാടകങ്ങൾ ചെയ്തിരുന്നു. ഹെൻറി ആറാമൻ രാജാവായും റിച്ചാർഡ് 2 രാജാവായും വേഷമിട്ട് അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. 1965-ൽ ഷേക്സ്പിയർ കമ്പനിക്ക് വേണ്ടി ഡേവിഡ് വാർണർ ഹാംലെറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിൽ അദ്ദേഹംശ്രദ്ധിക്കപ്പെട്ടു.

ALSO READ : ചിരിക്കുന്നില്ല എന്ന പരാതി തീർത്ത് കൊടുത്ത് നിമിഷ സജയൻ; ഒരു തെക്കൻ തല്ലു കേസിൽ നല്ല അസ്സലായിട്ട് ചിരിച്ചിട്ടുണ്ട്

1966-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻറെ മോർഗൻ: എ സ്യൂട്ടബിൾ കേസ് ഫോർ ട്രീറ്റ്‌മെന്റ് എന്ന ചിത്രത്തിന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിലേക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1981-ൽ മസാഡ എന്ന ടിവി മിനി-സീരീസ് എന്ന ചിത്രത്തിന് എമ്മി അവാർഡും അദ്ദേഹത്തിന് ലഭിച്ചു നേടി. 'ഡോക്ടർ ഹൂ', 'പെന്നി ഡ്രെഡ്ഫുൾ', 'റിപ്പർ സ്ട്രീറ്റ്' തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

c

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News