ലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്? ഉടൻ അറിയാം, മഹിന്ദ രജപക്സെ സേനാതാവളത്തിൽ

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 12, 2022, 07:57 AM IST
  • പ്രധാനമന്ത്രി പദമൊഴിഞ്ഞ മഹിന്ദ രജപക്സയെ ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്ക് മാറ്റിയതായി സേനയും സ്ഥിരീകരിച്ചു.
  • അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന വാർത്തകൾ ഇന്ത്യൻ എംബസി നിഷേധിച്ചിരുന്നു.
  • ലങ്കയിലേക്ക് സേനയെ അയക്കുമെന്ന അഭ്യൂഹങ്ങളും ഇന്ത്യ തള്ളി.
ലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്? ഉടൻ അറിയാം, മഹിന്ദ രജപക്സെ സേനാതാവളത്തിൽ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേൽക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം. യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സൂചനകൾ. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

“പാർലമെന്റിൽ ഭൂരിപക്ഷം നേടാനും രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടാനും കഴിയുന്ന ഒരു പ്രധാനമന്ത്രിയെയും കാബിനറ്റിനെയും ഞാൻ ഈ ആഴ്ച നിയമിക്കും,” ലങ്കൻ പ്രസിഡന്റ് പറഞ്ഞു. റനിലുമായി പ്രസിഡന്റ് ചർച്ചയും നടത്തിയിരുന്നു.

അതേസമയം പ്രധാനമന്ത്രി പദമൊഴിഞ്ഞ മഹിന്ദ രജപക്സയെ ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്ക് മാറ്റിയതായി സേനയും സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന വാർത്തകൾ ഇന്ത്യൻ എംബസി നിഷേധിച്ചിരുന്നു. ലങ്കയിലേക്ക് സേനയെ അയക്കുമെന്ന അഭ്യൂഹങ്ങളും ഇന്ത്യ തള്ളി. അതിനിടെ രാജ്യത്ത് ഇത്തരത്തിൽ ഭരണപരമായ അസ്ഥിരത തുടർന്നാൽ രാജിവച്ച് പോകേണ്ടി വരുമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ വ്യക്തമാക്കി.

Also Read: ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷം; ഭരണകക്ഷി എം പിയെ മരിച്ചനിലയിൽ കണ്ടെത്തി, സ്വയം വെടിവെച്ചതെന്ന് പ്രക്ഷോഭകാരികൾ

 

​ഗവർണറും ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നു. ശ്രീലങ്ക ഊർജ പ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഭരണ സ്ഥിരതയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമാണെന്നും ഗവർണർ പറഞ്ഞു. സിംഹള ഭൂരിപക്ഷമേഖലയിൽ നിന്നു പഴയ തമിഴ് പുലികളുടെ ശക്തികേന്ദ്രത്തിലാണ് മഹിന്ദ മാറിയിരിക്കുന്നത്. ഇവിടെ മഹിന്ദയുണ്ടെന്ന വിവരം അറിഞ്ഞ പ്രദേശവാസികൾ സംഘടിച്ചെങ്കിലും സേന ഇടപെട്ട് തടഞ്ഞു. ഇതുവരെ ഒമ്പത് പേർ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News