Sri Lanka Crisis: മുല്ലപ്പൂ വിപ്ലവം ലങ്കയിൽ സംഭവിക്കുമോ? ഭയന്ന് ലങ്കൻ ഭരണകൂടം, പ്രതിഷേധം നേരിടാൻ കർഫ്യൂവും അടിയന്തരാവസ്ഥയും

രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്കുള്ളത്.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 09:27 AM IST
  • അറബ് നാടുകളിൽ നടന്ന മുല്ലപ്പൂ വിപ്ലവത്തിന് സമാനമായ രീതിയിലുള്ള പ്രതിഷേധത്തിലൂടെ തങ്ങളെ ജനം അട്ടിമറിച്ചേക്കുമോയെന്ന ഭയത്തിലാണ് ലങ്കയുടെ ഭരണം കൈയ്യാളുന്ന രജപക്സേ കുടുംബം.
  • ഭരണമുന്നണി വിടുമെന്ന് സർക്കാരിന്റെ പ്രധാനസഖ്യ കക്ഷിയായ ഫ്രീഡം പാർട്ടി കൂടി വ്യക്തമാക്കിയതോടെ ലങ്കയിൽ ഭരണപ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്.
  • ശ്രീലങ്കൻ മുൻപ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ഫ്രീഡം പാർട്ടിക്ക് 14 എംപിമാരാണുള്ളത്.
Sri Lanka Crisis: മുല്ലപ്പൂ വിപ്ലവം ലങ്കയിൽ സംഭവിക്കുമോ? ഭയന്ന് ലങ്കൻ ഭരണകൂടം, പ്രതിഷേധം നേരിടാൻ കർഫ്യൂവും അടിയന്തരാവസ്ഥയും

സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ശ്രീലങ്കയിൽ സർക്കാർ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ഏപ്രിൽ നാല് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്ന് ഞായറാഴ്ച അറബ് മോഡൽ സമരത്തിനുള്ള ആഹ്വാനം കണക്കിലെടുത്താണ് സർക്കാർ തീരുമാനം. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിടുന്ന ലങ്കയിലെ പല പ്രതിഷേധങ്ങളും അക്രമാസക്തമായതിനെ തുടർന്നാണ് സർക്കാർ നടപടി. എന്നാൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.

ലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രചാരണം നടത്തിയ സമൂഹ മാധ്യമ ഗ്രൂപ്പിന്റെ അഡ്മിനായ അനുരുദ്ധ ബണ്ടാരയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മകനെ ബലംപ്രയോഗിച്ചാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നും ഇപ്പോൾ അനുരുദ്ധ എവിടെയാണെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അതിനിടെ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്കുള്ളത്.

അറബ് നാടുകളിൽ നടന്ന മുല്ലപ്പൂ വിപ്ലവത്തിന് സമാനമായ രീതിയിലുള്ള പ്രതിഷേധത്തിലൂടെ തങ്ങളെ ജനം അട്ടിമറിച്ചേക്കുമോയെന്ന ഭയത്തിലാണ് ലങ്കയുടെ ഭരണം കൈയ്യാളുന്ന രജപക്സേ കുടുംബം. രജപക്സേ സഹോദരൻമാരാണ് ലങ്കയിൽ ഭരണചക്രം തിരിക്കുന്നത്. ഭരണമുന്നണി വിടുമെന്ന് സർക്കാരിന്റെ പ്രധാനസഖ്യ കക്ഷിയായ ഫ്രീഡം പാർട്ടി കൂടി വ്യക്തമാക്കിയതോടെ ലങ്കയിൽ ഭരണപ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്. ശ്രീലങ്കൻ മുൻപ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ഫ്രീഡം പാർട്ടിക്ക് 14 എംപിമാരാണുള്ളത്. അടുത്തിടെ സഖ്യ കക്ഷികളിലെ രണ്ട് മന്ത്രിമാരെ പുറത്താക്കിയതും ഭരണ മുന്നണിയിൽ കലഹം സൃഷ്ടിച്ചിരുന്നു.

ഭക്ഷ്യ വസ്തുക്കൾക്കും മരുന്നുകൾക്കും വരെ ലങ്കയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ശ്രീലങ്കയിൽ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കണമെന്ന് ശ്രീലങ്കൻ ബാർ കൗൺസിലും മറ്റ് മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. കൂടുതൽ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ രാജ്യത്ത് ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News