South Africa Violence : സൗത്ത് ആഫ്രിക്കയിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 72 പേർ കൊല്ലപ്പെട്ടു

 ഇപ്പോഴത്തെ പ്രസിഡന്റ് സിറിൽ രാമഫോസ നഗരത്തിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 14, 2021, 11:28 AM IST
  • ഇപ്പോഴത്തെ പ്രസിഡന്റ് സിറിൽ രാമഫോസ നഗരത്തിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചിരുന്നു.
  • പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും സൗത്ത് ആഫ്രിക്കയിലെ കടകളും വെയർഹൗസുകളും കൊള്ളയടിക്കപ്പെട്ടു.
    സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബർഗിലും തെക്കുകിഴക്കൻ പ്രവിശ്യയായ ക്വാസുലു-നടാലിലും തുടർച്ചയായി കൊള്ള നടന്നു.
  • സൗത്ത് ആഫ്രിക്കയിലെ പ്രതിപക്ഷം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തി.
South Africa Violence : സൗത്ത് ആഫ്രിക്കയിൽ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 72 പേർ കൊല്ലപ്പെട്ടു

Johannesburg, South Africa: സൗത്ത് ആഫ്രിക്കയിൽ (South Africa)  മുൻ പ്രസിഡന്റ് ജേക്കബ് സുമയെ (Jacob Zuma) ജയിലിൽ അടച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇത് വരെ ആകെ 72 പേർ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് സിറിൽ രാമഫോസ നഗരത്തിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചിരുന്നു.

പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും സൗത്ത് ആഫ്രിക്കയിലെ കടകളും വെയർഹൗസുകളും കൊള്ളയടിക്കപ്പെട്ടു. സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബർഗിലും തെക്കുകിഴക്കൻ പ്രവിശ്യയായ ക്വാസുലു-നടാലിലും തുടർച്ചയായി കൊള്ള നടന്നു. സൗത്ത് ആഫ്രിക്കയിലെ പ്രതിപക്ഷം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തി.

ALSO READ: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള പിൻമാറ്റം യുഎസ് സൈന്യം ഓ​ഗസ്റ്റ് 31ന് പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് Joe Biden

സ്ഥിതി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയില്ലേക്ക് എത്തിയതിനെ തുടർന്ന് പോലീസിനെ സഹായിക്കാനായി 2500 പട്ടാളക്കാരെ പ്രദേശത്ത് വിന്യസിപ്പിച്ചു. എന്നാൽ കഴിഞ്ഞ വര്ഷം ലോക്ഡൗൺ നിയന്ത്രിക്കാൻ വിന്യസിപ്പിച്ച 70000 പട്ടാളട്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വളരെ കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

ALSO READ: Bangladesh Fire: ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു

 സൗത്ത് ആഫ്രിക്കയിലെ മുൻ പ്രസിഡന്റ് ആയിരുന്ന ജേക്കബ് സുമയുടെ 15 മാസം നീണ്ട് നിൽക്കുന്ന ശിക്ഷ കാലാവധി ആരംഭിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചയോടെ രാജ്യത്ത് സംഘർഷം പൊട്ടിപുറപ്പെട്ടത്. 9 വര്ഷം സൗത്ത് ആഫ്രിക്കയിലെ പ്രെസിഡന്റായിരുന്ന ജേക്കബ് സുമയ്ക്ക് അഴിമതി കേസിലാണ് ജയിൽ ശിക്ഷ വിധിച്ചത്.

ALSO READ: Haiti : ഹെയ്തിയിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ അമേരിക്കയുടെയും യുഎൻ ന്റെയും സഹായം തേടി

മാറപ്പെട്ടവരിൽ ഏറെയും കൊള്ളയുടെ സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണപ്പെട്ടത്. മറ്റ് ചിലർ എടിഎമുകളിൽ ഉണ്ടായ സ്ഫോടനത്തിലും വെടിവെയ്പ്പിലുമായി ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തെയും കൊള്ളയെയും തുടർന്ന് ഇതുവരെ 1234 പേർ അറസ്റിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

   

Trending News