China Covid Update: കഴിഞ്ഞ 3 വര്‍ഷത്തോളം മനുഷ്യകുലത്തെ പിടിച്ചുലച്ച കൊറോണ മഹാമാരി ഉയര്‍ത്തുന്ന ഭീതിയില്‍ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ഇന്ത്യയില്‍ കൊറോണ കേസുകള്‍ വളരെ കുറവാണ് എങ്കിലും പല രാജ്യങ്ങളും ഇപ്പോഴും കൊറോണയുടെ പിടിയിലാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലോകത്താകമാനം 67 ലക്ഷത്തിലധികം ആളുകളാണ് കൊറോണ പിടിപെട്ട് മരണമടഞ്ഞത്. വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ ആളുകള്‍ സ്വന്തം വീടുകളില്‍ തടവുകാരെപ്പോലെ കഴിഞ്ഞു. എന്നിരുന്നാലും ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉന്മൂലനം ചെയ്തുവെങ്കിലും ചൈന ഈ രോഗത്തെ അതിജീവിക്കുന്ന കാഴ്ചയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകം കണ്ടത്..
Also Read: China Covid Update : ചൈനയിൽ കോവിഡ് രോഗബാധയെ തുടർന്ന് 5 ദിവസത്തിനിടെ 13000 മരണം
എന്നാല്‍ ഇന്ന് കഥ മാറിയിരിയ്ക്കുകയാണ്, ചൈന പൂര്‍ണ്ണമായും കൊറോണയുടെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കൊറോണയുടെ വകഭേദമായ ഒമിക്രോണിന്‍റെ ഉപ വകഭേദമായ BF.7 ചൈനയിൽ വ്യാപകമായിരിയ്ക്കുകയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയില്‍ കൊറോണ കേസുകളിൽ വൻ വർദ്ധനവാണ് അനുദിനം ഉണ്ടാവുന്നത്. അതായത്, ഈ മാസം അവസാനത്തോടെ തലസ്ഥാനമായ ബെയ്ജിംഗിൽ 92% ആളുകൾക്കും കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
'ഡിസംബർ 22 ഓടെ ബെയ്ജിംഗിലെ 76% ആളുകളും കോവിഡ്-19ന്‍റെ പിടിയിലായിരുന്നു. ഹോങ്കോംഗ് സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ജനുവരി 31-ഓടെ ഇത് 92 ശതമാനത്തിലെത്തും', സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈന സീറോ-കോവിഡ് നയത്തിൽ ഇളവ് വരുത്തിയ നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കോവിഡ് - 19 ഉപ വകഭേദം BF.7 ന്‍റെ വൻ കുതിച്ചുചാട്ടം ഉണ്ടായി. റിപ്പോര്‍ട്ട് അനുസരിച്ച്, ഗുരുതരമായ കോവിഡ് -19 അണുബാധയുള്ള ആളുകളുടെ എണ്ണം ജനുവരി 5 ന് അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ജനുവരി 13 നും 19 നും ഇടയിൽ 13,000 ത്തോളം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ ബാധയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ചൈന ഇപ്പോള്‍ നീങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...