Sudan: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ളവരെ സൗദിയിലെത്തിച്ചു; 157 അം​ഗ സംഘത്തെ രക്ഷപ്പെടുത്തിയത് സൗദി നാവികസേന

Saudi Arabia: ഇന്ത്യക്കാരുൾപ്പെടെയുള്ള പന്ത്രണ്ട് സൗഹൃദ രാജ്യങ്ങളിലെ 66 പൗരന്മാരെ റോയൽ സൗദി നേവൽ ഫോഴ്‌സ് ഒഴിപ്പിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 06:20 AM IST
  • സുഡാനിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരക്കണക്കിന് സിവിലിയന്മാർ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പലായനം ചെയ്തു
  • ഒരു ഇന്ത്യക്കാരനുൾപ്പെടെ 350 ഓളം പേർ ഇതുവരെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
Sudan: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ളവരെ സൗദിയിലെത്തിച്ചു; 157 അം​ഗ സംഘത്തെ രക്ഷപ്പെടുത്തിയത് സൗദി നാവികസേന

സൈന്യവും അർധസൈനിക വിഭാ​ഗവും തമ്മിൽ പോരാട്ടം നടക്കുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ളവരെ ഒഴിപ്പിച്ചതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള പന്ത്രണ്ട് സൗഹൃദ രാജ്യങ്ങളിലെ 66 പൗരന്മാരെ റോയൽ സൗദി നേവൽ ഫോഴ്‌സ് ഒഴിപ്പിച്ചതായി മന്ത്രാലയം ശനിയാഴ്ച ട്വിറ്ററിൽ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഖത്തർ, കാനഡ, ടുണീഷ്യ, ഈജിപ്ത്, ബൾഗേറിയ, ഫിലിപ്പീൻസ്, കുവൈറ്റ്, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി സൗദിയിലെത്തിച്ചത്. ഒഴിപ്പിച്ച പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയം സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ: Yemen Stampede: യമനിൽ സക്കാത്ത് വിതരണത്തിനിടയിൽ തിക്കും തിരക്കും; 85 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

സുഡാനിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരക്കണക്കിന് സിവിലിയന്മാർ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പലായനം ചെയ്തു. ഒരു ഇന്ത്യക്കാരനുൾപ്പെടെ 350 ഓളം പേർ ഇതുവരെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ വിശ്വസ്ത സേനയും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ പോരാട്ടം രൂക്ഷമാണ്. 2021-ൽ സുഡാനിലെ സൈനിക നേതാവും ഭരണസമിതിയിലെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും തമ്മിലുള്ള ഒരു അട്ടിമറി മുതലാണ് സംഘർഷം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News