Edward Snowden: എഡ്വേർഡ് സ്നോഡന് റഷ്യൻ പൗരത്വം നൽകി പുടിൻ

അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി എജൻസി നടത്തുന്ന വിവര ചോർത്തലിനെക്കുറിച്ചാണ് 2013ൽ എഡ്വേഡ് സ്നോഡൻ വെളിപ്പെടുത്തൽ നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 06:40 AM IST
  • അമേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ ശേഷം ഇദ്ദേഹം റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു.
  • 2013 മുതൽ സ്നോഡൻ റഷ്യയിലാണ് താമസം.
  • അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്.
Edward Snowden: എഡ്വേർഡ് സ്നോഡന് റഷ്യൻ പൗരത്വം നൽകി പുടിൻ

യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ മുൻ രഹസ്യാന്വോഷണ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡന് പൗരത്വം നൽകി റഷ്യ. അമേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ ശേഷം ഇദ്ദേഹം റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. 2013 മുതൽ സ്നോഡൻ റഷ്യയിലാണ് താമസം. അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്. 72 വിദേശികൾക്ക് പൗരത്വം അനുവദിച്ച് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുട്ടിൻ ഒപ്പിട്ട ഉത്തരവിലാണ് സ്നോഡനും റഷ്യൻ പൗരത്വം ലഭിച്ചത്. റഷ്യയിൽ സ്ഥിരതാമസമാക്കാൻ അനുവദിച്ചുള്ള പെർമനന്റ് റസിഡൻസ് അനുമതി 2020ൽ തന്നെ സ്നോഡന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്നോഡൻ പൗരത്വത്തിന് അപേക്ഷിച്ചത്. സ്നോഡന്റെ ഭാര്യ ലിൻസെ മിൽസും റഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.

അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി എജൻസി നടത്തുന്ന വിവര ചോർത്തലിനെക്കുറിച്ചാണ് 2013ൽ എഡ്വേഡ് സ്നോഡൻ വെളിപ്പെടുത്തൽ നടത്തിയത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, ഫേസ്ബുക്ക്, ആപ്പിൾ ഉൾപ്പടെ ഒമ്പത് ഇന്റർനെറ്റ് കമ്പനികളുടെ സർവറുകളും ഫോൺ സംഭഷണങ്ങളും അമേരിക്ക ചോർത്തി എന്നായിരുന്നു എഡ്വേഡ് സ്നോഡന്‍റെ വെളിപ്പെടുത്തൽ. രഹസ്യ വിവരങ്ങൾ ചോർത്തിയ സ്നോഡനെ നിയമ നടപടിക്ക് വിധേയനാക്കാൻ തിരികെ കൊണ്ടുവരാനായി അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് റഷ്യ പൗരത്വം നൽകി കൊണ്ട് ഉത്തരവിറക്കിയത്. 

Also Read: ഇറ്റലിയുടെ തലപ്പത്ത് ഇനി വനിത; ഇറ്റലിയിൽ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്

 

അതേസമയം റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ സ്നോഡന് പൗരത്വം അനുവദിച്ച പുട്ടിന്റെ നിലപാടിൽ സമ്മിശ്രപ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്. 2017ൽ എഡ്വേര്‍ഡ് സ്നോഡന്‍റെ നേതൃത്വത്തില്‍ ഇറക്കിയ മൊബൈല്‍ ആപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഹെവൻ' എന്നാണ് ആപ്പിന്റെ പേര്. വ്യക്തികളുടെയും സെലിബ്രേറ്റികളുടെയും, മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്പ്. ഫ്രീഡം പ്രസ് ഫൗണ്ടേഷനും, ഗാര്‍ഡിയന്‍ പ്രോജക്ടും ചേര്‍ന്നാണ് സ്നോഡന്‍റെ നേതൃത്വത്തില്‍ ആപ്പ് തയ്യാറാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News