കീവ്: റഷ്യയുടെ എണ്ണൂറോളം സൈനികരെ വധിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. വ്യാഴാഴ്ച ആരംഭിച്ച സൈനിക നടപടി മുതൽ റഷ്യയുടെ എണ്ണൂറോളം സൈനികർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും 30 ലധികം റഷ്യൻ ടാങ്കുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയർക്രാഫ്റ്റ്- 7 യൂണിറ്റുകൾ, ഹെലികോപ്റ്ററുകൾ- 6 യൂണിറ്റുകൾ, ടാങ്കുകൾ- 30 യൂണിറ്റുകളിൽ കൂടുതൽ എന്നിവ നശിപ്പിച്ചതായി യുക്രൈന്റെ ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ഹന്ന മാൽയർ അറിയിച്ചു.
അതേസമയം, കീഴടങ്ങാൻ വിസമ്മതിച്ച 13 യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം വധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ച് രണ്ടാം ദിനം വലിയ രീതിയിലുള്ള ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം കനത്ത മിസൈൽ ആക്രമണം നടത്തി. കീവിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ രണ്ട് വലിയ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.
Ukrainian forces downed an enemy aircraft over Kyiv in the early hours on Friday, which then crashed into a residential building and set it on fire, an adviser to the interior minister said https://t.co/mbJEueJR4c pic.twitter.com/kNvSDU8zdF
— Reuters (@Reuters) February 25, 2022
യുദ്ധത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച 203 ആക്രമണങ്ങളാണ് നടത്തിയതെന്ന് റഷ്യ സ്ഥിരീകരിച്ചു. മൂന്ന് അതിർത്തികളിൽ നിന്നാണ് റഷ്യൻ സൈന്യം ആക്രമണം നടത്തുന്നത്. വടക്ക്, കിഴക്ക്, തെക്ക് അതിർത്തികളിൽ നിന്നാണ് ആക്രമണം. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനാണ് റഷ്യയുടെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...