മനുഷ്യത്വത്തിന്റെ പേരിലെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. “പ്രസിഡന്റ് പുടിൻ, മനുഷ്യത്വത്തിന്റെ പേരിൽ, നിങ്ങളുടെ സൈന്യത്തെ പിൻവലിക്കൂ,” യുക്രൈനിലെ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിന് ശേഷം ഗുട്ടെറസ് പറഞ്ഞു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ യുക്രൈന് വിനാശകരവും ആഗോള സമ്പദ്‌വ്യവസ്ഥയെ അത് ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനോട് റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ കടുത്ത വിമർശനവുമായി അമേരിക്കയും രംഗത്തെത്തിയിരിക്കുകയാണ്. യുക്രൈനെതിരെയുള്ള ആക്രമണത്തിന് റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. നീതീകരിക്കനാകാത്ത നടപടിയാണ് റഷ്യയുടേതെന്നും ബൈഡൻ പറഞ്ഞു. യുദ്ധം ജീവഹാനിക്കും കടുത്ത ദുരിതങ്ങളിലേക്കും നയിക്കും. അമേരിക്കയും സഖ്യകക്ഷികളും പങ്കാളികളും ഒരുമിച്ച് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടി തുടങ്ങിയിരിക്കുകയാണ്. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെൈയൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈയിനിന്റെ തലസ്ഥാനമായ കീവിൽ (Blast in Kyiv) സ്‌ഫോടനം നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ യുക്രൈൻ വ്യോമപാത അടച്ചിരിക്കുകയാണ്.
Also Read: Russia Ukraine crisis:ലോകത്തെ ഭീതിയിലാക്കുന്ന സൈനീക ശക്തി, റഷ്യയും യുക്രൈന്‍ നേർക്കു നേർ എത്തുമ്പോൾ
യുക്രൈൻ വ്യോമപാത അടച്ചതോടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ച് മടങ്ങി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...