COVID 19 വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് പുടിന്‍റെ മകള്‍ക്ക്!!

COVID 19 പ്രതിരോധത്തിനായി തയാറാക്കിയ ആദ്യ വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കി.  റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടി(Vladimir Putin)നാണ് കൊറോണ വൈറസ് (Corona Virus)വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിച്ചത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന്‍ തന്‍റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവച്ചെന്നും പുടിന്‍ അറിയിച്ചു.

Last Updated : Aug 11, 2020, 05:28 PM IST
  • രാജ്യത്ത് വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന്‍ തന്‍റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവച്ചെന്നും പുടിന്‍ അറിയിച്ചു.
  • ഈ വാക്സിന്‍ COVID 19-ല്‍ നിന്നും ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്നു വാക്സിന്‍ പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
  • ഇത് ലോകത്തിനു പ്രധാനമായ ഒരു ഘട്ടമാണെന്നും വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • വ്യവസ്ഥകളോടെയാണ് വാക്സിന്‍ രജിസ്ട്രെഷന്‍ പൂര്‍ത്തിയാക്കിയത്. ഉത്പാദനം തുടരുമ്പോള്‍ പരീക്ഷങ്ങളും പുരോഗമിക്കും.
COVID 19 വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് പുടിന്‍റെ മകള്‍ക്ക്!!

മോസ്കോ: COVID 19 പ്രതിരോധത്തിനായി തയാറാക്കിയ ആദ്യ വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കി.  റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടി(Vladimir Putin)നാണ് കൊറോണ വൈറസ് (Corona Virus)വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിച്ചത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന്‍ തന്‍റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവച്ചെന്നും പുടിന്‍ അറിയിച്ചു.

ഈ വാക്സിന്‍ COVID 19-ല്‍ നിന്നും ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്നു വാക്സിന്‍ (Corona Vaccine) പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ഇത് ലോകത്തിനു പ്രധാനമായ ഒരു ഘട്ടമാണെന്നും വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

COVID 19 ആദ്യ വാക്സിന്‍ നാളെ; രജിസ്റ്റര്‍ ചെയ്യുന്നത് റഷ്യ വികസിപ്പിച്ച വാക്സിന്‍

''ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത്. വ്യവസ്ഥകളോടെയാണ് വാക്സിന്‍ രജിസ്ട്രെഷന്‍ പൂര്‍ത്തിയാക്കിയത്. ഉത്പാദനം തുടരുമ്പോള്‍ പരീക്ഷങ്ങളും പുരോഗമിക്കും.'' -റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ അറിയിച്ചു. ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. 

Trending News