COVID വാക്സിന്‍ 2021 തുടക്കത്തോടെ മാത്രം -WHO

കൊറോണ വൈറസ്  പ്രതിരോധത്തിനായി വാക്സിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ലോകരാഷ്ട്രങ്ങള്‍. പാല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. 

Last Updated : Jul 24, 2020, 03:04 PM IST
  • പണമുള്ളവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്ന അവസ്ഥയിലേക്ക് പോകില്ലെന്നും മൈക്ക് ഉറപ്പ് നല്‍കി.
  • അമേരിക്ക, ബ്രിട്ടന്‍, ബ്രസില്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
COVID വാക്സിന്‍ 2021 തുടക്കത്തോടെ മാത്രം -WHO

കൊറോണ വൈറസ്  പ്രതിരോധത്തിനായി വാക്സിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ലോകരാഷ്ട്രങ്ങള്‍. പാല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. 

എന്നാല്‍, ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്ന ഒരു പ്രസ്താവനയാണ്‌ ഇപ്പോള്‍ ലോകാരോഗ്യ സംഘടന (World Health Organisation) നടത്തിയിരിക്കുന്നത്. 2021 തുടക്കത്തോടെ മാത്രമാണ് ആദ്യ വാക്സിന്‍ വിപണിയിലെത്തുക എന്നാണ് WHO പറയുന്നത്.

COVID 19 ചികിത്സയ്ക്ക് 'കഞ്ചാവ്' ഫലപ്രദം... യുഎസ് സര്‍വകലാശാല പറയുന്നു...

കൊറോണ വാക്സിന്‍ (Corona Vaccine) വികസിപ്പിച്ചാല്‍ അത് എല്ലാ രാജ്യങ്ങളിലും എത്തിച്ചുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ WHO സ്വീകരിക്കും.എന്നാല്‍, അത് ഈ വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച WHO യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 2021ന്റെ ആദ്യപാദത്തില്‍ വാക്സിന്‍ ജനങ്ങളിലെത്തിക്കാമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. 

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം മേധാവി മൈക്ക് റയാനാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ വിതരണം ആരംഭിക്കുന്നത് വരെ വൈറസ് വ്യാപനം വൈകിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അമ്മ വികസിപ്പിച്ച വാക്സിന്‍, പരീക്ഷണം മക്കളില്‍....

പണമുള്ളവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്ന അവസ്ഥയിലേക്ക് പോകില്ലെന്നും മൈക്ക് ഉറപ്പ് നല്‍കി. അമേരിക്ക, ബ്രിട്ടന്‍, ബ്രസില്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. 

COVID 19 സമൂഹ വ്യാപനം നിയന്ത്രിക്കുന്നത് വരെ സ്കൂളുകള്‍ തുറക്കരുതെന്നും മൈക്ക് മുന്നറിയിപ്പ് നല്‍കി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നതിനിടെയാണ് മൈക്കിന്റെ മുന്നറിയിപ്പ്. 

Trending News