റെയ്ബാൻ കമ്പനിയുടെ ഉടമ അന്തരിച്ചു

ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്‌സല്‍, ഓക്ക്‌ലീ എന്നീ ബ്രാന്‍ഡുകളുടേയും ഉടമ കൂടിയാണ് ഡെൽ വെച്ചിയോ

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 01:18 PM IST
  • 2018ല്‍ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍- ലക്‌സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്‍കി
  • 1961 ൽ ​​അദ്ദേഹം സ്വന്തം കമ്പനിയായ ലക്സോട്ടിക്ക സ്ഥാപിച്ചു
  • 2000ത്തിൽ ബിസിനസിൽ നിന്നും മാറി നിന്നെങ്കിലും 2014ൽ തിരിച്ചെത്തി
റെയ്ബാൻ കമ്പനിയുടെ ഉടമ അന്തരിച്ചു

പ്രമുഖ സൺഗ്ലാസ് ബ്രാൻഡായ റെയ്ബാൻ കമ്പനിയുടെ ഉടമ ലിയോനാർഡോ ഡെൽ വെച്ചിയോ അന്തരിച്ചു . ഇറ്റലിയിലെ രണ്ടാമത്തെ വലിയ സമ്പന്നനും പെഴ്സൽ,ഓക്ക്‌ലീ എന്നീ ബ്രാൻഡുകളുടെ ഉടമ കൂടിയാണ് . റേബാൻ,പെർസോൾ, ഓക്ക്‌ലി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഒപ്റ്റിക്കൽ സാമ്രാജ്യം കെട്ടിപൊക്കി . ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ കണ്ണട വ്യവസായി ആയി അദ്ദേഹം മാറി . 

2022ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത് . ലോക കോടീശ്വരന്മാരിൽ അമ്പത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന് . 1961ൽ ലക്സോട്ടിക്ക കമ്പനി ആരംഭിച്ചായിരുന്നു തുടക്കം . 

2018ൽ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോർ-ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നൽകി . ജോർജി അർമനി അടക്കം കമ്പനികളുമായി സഹകരിക്കുകയും പിന്നീട് റെയ്ബാൻ,ഓക്ക്‌ലീ,പെഴ്‌സൽ തുടങ്ങിയ ബ്രാൻഡുകൾ ഏറ്റെടുക്കുകയായിരുന്നു . 2000ത്തിൽ ബിസിനസിൽ നിന്നും മാറി നിന്നെങ്കിലും 2014ൽ തിരിച്ചെത്തി . 

1935 മെയ് 22 ന് മിലാനിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ യൗവനത്തിന്റെ ഒരു ഭാഗം അനാഥാലയത്തിൽ ചെലവഴിക്കുകയും കൗമാരപ്രായത്തിൽ തന്നെ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു. 1961 ൽ ​​അദ്ദേഹം സ്വന്തം കമ്പനിയായ ലക്സോട്ടിക്ക സ്ഥാപിച്ചു.

ഒരു ദശാബ്ദത്തിനു ശേഷം, ഉൽപ്പാദന പ്രക്രിയയുടെ എല്ലാ ഭാഗങ്ങളും നിയന്ത്രിക്കാനുള്ള തന്ത്രപരമായ തീരുമാനം ഡെൽ വെച്ചിയോ ഏറ്റെടുത്തു. ലക്സോട്ടിക്ക സ്വന്തം കണ്ണടകൾ നിർമ്മിക്കാൻ തുടങ്ങി, സംയുക്ത സംരംഭങ്ങളിലൂടെ യൂറോപ്പിൽ വ്യാപിപ്പിക്കുന്നതിന് മുമ്പ് ഇറ്റലിയിൽ ഉടനീളം വിതരണം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News