Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍, വീഡിയോ

Protestors Loot Ex-PM Sheikh Hasina's Residence: കലാപം രൂക്ഷമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഹെലികോപ്റ്ററിൽ രാജ്യം വിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 08:09 PM IST
  • പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ധാക്ക വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി.
  • ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന എത്തിയത്.
  • ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു.
Bangladesh riots: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍, വീഡിയോ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രതിഷേധക്കാർ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ പിതാവും ബം​ഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രതിഷേധക്കാർ നശിപ്പിച്ചു. അവാമി ലീ​ഗ് പാർട്ടിയുടെ ഓഫീസുകൾക്ക് തീയിടുകയും ചെയ്തു. അക്രമങ്ങളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. 

ബം​ഗ്ലാദേശിൽ കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ധാക്ക വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന എത്തിയത്. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡൽഹിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

ALSO READ: ബം​ഗ്ലാദേശിൽ സംഭവിച്ചത് എന്ത്? കലാപത്തിന് പിന്നിൽ പാകിസ്താൻ പട്ടാളവും ഐഎസ്ഐയുമെന്ന് സൂചന

അതേസമയം, നീണ്ട 15 വർഷത്തെ ഹസീനയുടെ ഭരണത്തിന് തിരശ്ശീലയിട്ട് കരസേനാ മേധാവി  ജനറൽ വഖാർ-ഉസ്-സമാൻ പ്രധാനമന്ത്രിയുടെ രാജി ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബം​ഗ്ലാദേശിൽ രാജ്യവ്യാപകമായി ആഘോഷങ്ങൾ തുടങ്ങി. സൈന്യം ഏർപ്പെടുത്തിയ കർഫ്യൂ പോലും വകവെയ്ക്കാതെ പതിനായിക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. 

 

പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇരച്ചുകയറുകയും അവിടെയുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. ധൻമോണ്ടിയിലെയും ധാക്കയിലെയും അവാമി ലീഗിൻ്റെ ഓഫീസുകൾ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ അ​ഗ്നിക്കിരയാക്കി. കൂടാതെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിൻ്റെ വസതിയ്ക്ക് നേരെയും ആക്രമണമുണ്ടായി. 

 

1971-ലെ യുദ്ധ സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% സംവരണം ചെയ്യുന്ന ക്വാട്ട സമ്പ്രദായം നിർത്തലാക്കണമെന്ന ആവശ്യത്തെച്ചൊല്ലി കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങൾ സർക്കാർ വിരുദ്ധ കലാപത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ, ധാക്കയിലേക്കുള്ള ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് രാജ്യത്ത് ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹസീന രാജി പ്രഖ്യാപിക്കുകയും ധാക്ക വിടുകയും ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News