Bangladesh Protest: ബം​ഗ്ലാദേശിൽ വീണ്ടും കലാപം; പ്രസിഡന്റിന്റെ വസതി വളഞ്ഞ് പ്രക്ഷോഭകർ

ഷെയ്ഖ് ഹസീനയുടെ അനുയായിയും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷെഹാബുദ്ദീൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് നിലവിലെ കലാപത്തിന് കാരണം. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 10:51 AM IST
  • പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം
  • പ്രസിഡന്റിന്റെ വസതി പ്രക്ഷോഭക്കാർ വളഞ്ഞു
  • ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി സംഘടനയാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്
Bangladesh Protest: ബം​ഗ്ലാദേശിൽ വീണ്ടും കലാപം; പ്രസിഡന്റിന്റെ വസതി വളഞ്ഞ് പ്രക്ഷോഭകർ

ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം. ഇന്നലെ രാത്രിയോടെ പ്രസിഡന്റിന്റെ കൊട്ടാരമായ ബം​ഗ ബബൻ പ്രക്ഷോഭകർ വളഞ്ഞു. പ്രതിഷേധക്കാരെ ബബാരിക്കേഡുകൾ ഉപയോഗിച്ച് സൈന്യം തടഞ്ഞു. 

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായിയും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷെഹാബുദ്ദീൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് നിലവിലെ കലാപത്തിന് കാരണം. ഷെയ്ഖ് ഹസീനയുടെ രാജി തനിക്ക് കേട്ടറിവ് മാത്രമാണെന്നും അതിന്റെ തെളിവുകളൊന്നും തന്റെ കൈവശം ഇല്ലെന്നുമായിരുന്നു പ്രസിഡന്റ് പറഞ്ഞത്. 

Read Also: നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് നിലവിലെ പ്രതിഷേധങ്ങളും നടക്കുന്നത്. 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാർ ജോലിയിലുണ്ടായിരുന്ന 30ശതമാനം സംവരണം പുനസ്ഥാപിച്ചതായിരുന്നു  വിദ്യാര്‍ത്ഥി കലാപത്തിന് തുടക്കമിട്ടത്.

സ്വതന്ത്രസമര നേതാക്കളുടെ പിന്‍തലമുറക്കാര്‍ക്ക് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംവരണം അവസാനിപ്പിക്കണമെന്നായിരുന്നു പ്രക്ഷോഭകാരുടെ ആവശ്യം. എന്നാല്‍ സ്വാതന്ത്ര സമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിൻമുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത് എന്ന ഹസീനയുടെ ചോദ്യമാണ് പ്രശ്‌നത്തെ രൂക്ഷമാക്കിയത്. 

 നിലവിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ബംഗ്ലാദേശിലുള്ളത്. പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകന്‍ എന്ന നിലയിലാണ് മുഹമ്മദ് യൂനസ് സ്ഥാനമേറ്റത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News