Argentina: മലിനീകരണത്തെ തുടർന്ന് അർജന്റീനയിലെ തടാകം പിങ്ക് നിറമായി; പ്രദേശവാസികൾ ആശങ്കയിൽ

തെക്കന്‍ പാറ്റഗോണിയ മേഖലയിലെ തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറി

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 08:25 PM IST
  • പ്രദേശത്ത് മലിനീകരണം രൂക്ഷമാണ്
  • ആരോ​ഗ്യപ്രശ്നങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആശങ്ക
  • പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ
  • നദികളിലേക്ക് മാലിന്യം ഒഴുക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ
Argentina: മലിനീകരണത്തെ തുടർന്ന് അർജന്റീനയിലെ തടാകം പിങ്ക് നിറമായി; പ്രദേശവാസികൾ ആശങ്കയിൽ

ബ്യൂണസ് ഐറിസ്: രാസ വസ്തു കലർന്നതിനെ തുടർന്ന് അര്‍ജന്റീനയില്‍ (Argentina) തെക്കന്‍ പാറ്റഗോണിയ മേഖലയിലെ തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറി. ഇത് അപകടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചെമ്മീൻ കയറ്റുമതി ചെയ്യുമ്പോൾ കേടുകൂടാതെ ഇരിക്കാൻ ഉപയോ​ഗിക്കുന്ന രാസവസ്തു (Chemicals) കാരണം ഉണ്ടായ മലിനീകരണമാണ് ഇതെന്നാണ് വിദ​ഗ്ധരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്. കോർഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസുകളിലേക്കും ജലം എത്തുന്ന ചുബട്ട് നദിയിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് കായലിന്റെ ഇത്തരം അവസ്ഥയ്ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പ്രദേശവാസികൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുർ​ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമാണെന്ന് പ്രദേശവാസികൾ കുറേക്കാലമായി പരാതിപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News