Omicron| ക്രിസ്തുമസിന് മുൻപ് ലോക്ക് ഡൗൺ ,ഒമിക്രോൺ ഭീതിയിൽ നെതർലാൻറ്

എല്ലാ അവശ്യേതര സ്റ്റോറുകളും ബാറുകളും അടച്ചിടുമെന്ന് നെതർലൻഡ്‌സ് കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെ പത്ര സമ്മേളനത്തിൽ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 03:44 PM IST
  • രമാവധി രണ്ട് പേർക്ക് മാത്രമായിരിക്കും വീടുകളിൽ സന്ദർശനത്തിന് അനുമതി
  • ലണ്ടനിലടക്കം അതി വേഗത്തിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്
  • സ്കൂളുകളും സർവ്വകലാശാലകളും ഇതിൻറെ ഭാഗമായി അടച്ചിടും.
Omicron| ക്രിസ്തുമസിന് മുൻപ് ലോക്ക് ഡൗൺ ,ഒമിക്രോൺ ഭീതിയിൽ നെതർലാൻറ്

ലണ്ടൻ: ഒമിക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ ശക്തമായ പ്രതിരോധങ്ങളിലേക്ക് കടക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇതിൻറെ ഭാഗമായി നെതർലാൻറിൽ ഞായറാഴ്ച മുതൽ ലോക്ക് ഡൗൺ പ്രഖാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളും ഞായറാഴ്ച (ഡിസംബർ 19) മുതൽ ജനുവരി 14 വരെയായിരിക്കും ലോക്ക് ഡൗൺ 

രാജ്യത്തെ എല്ലാ അവശ്യേതര സ്റ്റോറുകളും ബാറുകളും അടച്ചിടുമെന്ന് നെതർലൻഡ്‌സിന്റെ കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെ പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളും സർവ്വകലാശാലകളും ഇതിൻറെ ഭാഗമായി അടച്ചിടും.

ALSO READ: UK Covid 19 :യുകെ യിൽ കോവിഡ് രോഗബാധ വർധിക്കുന്നു, ഒരു ദിവസം മാത്രം 93,000 കോവിഡ് കേസുകൾ

ക്രിസ്തുമസ്,പുതുവത്സര നാളുകളിൽ പരമാവധി രണ്ട് പേർക്ക് മാത്രമായിരിക്കും വീടുകളിൽ സന്ദർശനത്തിന് അനുമതി. നെതർലാൻറിനെ കൂടാതെ ഫ്രാൻസ്,സൈപ്രസ്,ആസ്ട്രിയ,ഡെൻമാർക്ക് അടക്കമുള്ള രാജ്യങ്ങളും വിഷയത്തിൽ ജാഗ്രതയിലാണ്.

ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം 2022 തുടക്കത്തോടെ ഫ്രാൻസിൽ പടർന്ന് പിടിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

ലണ്ടനിലടക്കം അതി വേഗത്തിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ആദ്യ ഒമിക്രോൺ മരണവും റിപ്പോർട്ട് ചെയ്തത് ലണ്ടനിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News