Omicron|കോവിഡിന് ഇതോടെ അവസാനം എന്ന് കരുതണ്ട, ഒമിക്രോണിന് ശേഷം വരുന്നത്- വിദഗ്ദ നിർദ്ദേശം

കോവിഡ് പ്രതിസന്ധി ലോകത്ത് ഒരിടത്തും അവസാനിക്കുന്നില്ല. വരാനിരിക്കുന്ന മാസങ്ങളിൽ ഇനിയും തംരഗങ്ങൾ പ്രതീക്ഷിക്കണം

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 04:26 PM IST
  • ഒരു തവണ കോവിഡ് വന്നവർക്ക് ഇനിയും പലതവണ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ
  • പുതിയ തരംഗങ്ങൾ ഇതിനൊപ്പം ഉണ്ടാവുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു
  • 2022 -ൽ വൈറസ് നിയന്ത്രണത്തിലായേക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്
Omicron|കോവിഡിന് ഇതോടെ അവസാനം എന്ന് കരുതണ്ട, ഒമിക്രോണിന് ശേഷം വരുന്നത്- വിദഗ്ദ നിർദ്ദേശം

ഒമിക്രോണിന് ശേഷം കോവിഡ് അവസാനിച്ചതായി കരുതരുതെന്ന് വിദഗ്ധ നിർദ്ദേശം.  കണക്കുകളിലെ ചെറിയ കുറവുകൾ കൊണ്ട് മാത്രം കോവിഡ് കുറഞ്ഞതായി കണക്കാക്കരുതെന്നാണ്  മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി ലോകത്ത് ഒരിടത്തും അവസാനിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. വരാനിരിക്കുന്ന മാസങ്ങളിൽ ഇനിയും തംരഗങ്ങൾ പ്രതീക്ഷിക്കണം. 

കോവിഡ് വൈറസ് പ്രധാനമായും വാക്സിനേഷൻ പൂർത്തിയാവാത്ത വികസ്വര രാജ്യങ്ങളെ ഇനിയും പിടികൂടിയേക്കും. രാഷ്ട്രങ്ങളുടെ  വിതരണ ശൃംഖലകൾ, ആരോഗ്യ സംരക്ഷണം, മറ്റ് പദ്ധതികൾ എന്നിവ  വീണ്ടും പ്രതിസന്ധിയിലാകുകയോ, സ്തംഭിക്കുകയോ ചെയ്യും. എന്നാൽ അതിനും  മുൻപ് ലോകം നിലവിലെ തരംഗത്തെ മറികടക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

ഒമിക്രോണിന് മറ്റ് വകഭേദങ്ങളേക്കാൾ ശക്തി കുറവാണെന്ന് തോന്നിയേക്കാം എന്നാൽ ഇതൊരു വലിയ പകർച്ചവ്യാധിയാണ്, കേസുകളുടെ എണ്ണം ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത ഏണ്ണത്തിലേക്കായിരിക്കും ഒമിക്രോൺ കൊണ്ട് ചെന്ന് എത്തിക്കുക. അടുത്ത വൈറസ് മാറ്റം എപ്പോഴെന്നതാണ് നിലവിൽ ഉയർന്നു വരുന്ന ചോദ്യം.  ഇത് എത്രത്തോളം അപകടകരമായ വകഭേദമാണ് എന്നതിൽ ഇപ്പോഴും വലിയ ഉറപ്പൊന്നുമില്ല

അതേസമയം ഒരു തവണ കോവിഡ് വന്നവർക്ക് ഇനിയും പലതവണ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന്-യേൽ സ്‌കൂൾ ഓഫ് മെഡിസിനിലെ എപ്പിഡെമിയോളജി പ്രൊഫസറായ അകികോ ഇവാസാക്കി പറയുന്നു.വൈറസ് എന്തായാലും ഇനി അവസാനിക്കാൻ പോകുന്നില്ലെന്നും അവക്ക് അവക്ക് മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കുമെന്നും  ഇവാസാക്കി ചൂണ്ടിക്കാണിക്കുന്നു.

പുതിയ തരംഗങ്ങൾ ഇതിനൊപ്പം ഉണ്ടാവുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.  2022 -ൽ വൈറസ് നിയന്ത്രണത്തിലായേക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. അതിനൊപ്പം വാക്സിനേഷൻ പൂർത്തിയാക്കാൻ ഇനിയും വൈകും തോറും പുതിയ കോവിഡ് തരംഗങ്ങൾ എത്തും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News