Oman Flood: രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

പ്രളയത്തിൽ നിരവധിപേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 09:24 PM IST
  • വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു
  • മസ്ക്കറ്റിൽ ഉൾപ്പെടെ ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്
  • പ്രളയത്തിൽ നിരവധിപേരെ കാണാതായി
  • രക്ഷാപ്രവർത്തനം തുടരുകയാണ്
Oman Flood: രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

മസ്ക്കറ്റ്: ഒമാനിൽ (Oman) തുടർച്ചയായ മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. ദോഫാർ ​ഗവർണറേറ്റിലെ സലാലയിലാണ് ഒരു കുട്ടി മരിച്ചത്. മറ്റൊരു അപകടം (Accident) നടന്നത് ജലൻ ബാനി ബു ഹസ്സൻ വിലായത്തിലാണ്. സമാഈൽ വിലായത്തിൽ ജോലിക്കിടെയാണ് ജെസിബി ഡ്രൈവറായ വിദേശി മരിച്ചത്. ഒഴുക്കിൽപ്പെട്ടാണ് ജെസിബി ഡ്രൈവർ മരിച്ചത്.

പ്രളയത്തിൽ (Flood) നിരവധിപേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സംയുക്ത സം​ഘമാണ് തിരച്ചിൽ നടത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ALSO READ: Flood in Kerala: കേരളം സുരക്ഷിതമല്ല, പ്രളയം ആവര്‍ത്തിക്കപ്പെടാം, കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്

വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മസ്ക്കറ്റിൽ ഉൾപ്പെടെ ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഖുറിയാത്ത് വിലായത്തിലെ വാദി അൽ-അർബ ഈൻ പ്രദേശത്തുണ്ടായ കനത്ത വെള്ളമൊഴുക്കിൽ കെട്ടിടത്തിൽ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.

മഴ തുടരുന്ന (Heavy Rain) സാഹചര്യത്തിൽ അധികൃതർ കർശന സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. ആളുകൾ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്ത് ഇറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News