Oman: കോവിഡിന്‍റെ ശക്തമായ മൂന്നാം വരവ്, കനത്ത ജാഗ്രതയില്‍ ഒമാന്‍

ഒമാനില്‍ പ്രതിദിന  കോ​വി​ഡ്‌  രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.  കഴിഞ്ഞ ഏതാനും  ദി​വ​സ​ങ്ങ​ളി​ലാ​യി 500ന്  ​മു​ക​ളി​ലാ​ണ്​ വൈറസ്  ബാധിതരുടെ എ​ണ്ണം.

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 01:10 PM IST
  • ഒമാനില്‍ പ്രതിദിന കോ​വി​ഡ്‌ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
  • കഴിഞ്ഞ ഏതാനും ദി​വ​സ​ങ്ങ​ളി​ലാ​യി 500ന് ​മു​ക​ളി​ലാ​ണ്​ വൈറസ് ബാധിതരുടെ എ​ണ്ണം.
  • കോ​വി​ഡ്‌ വ്യാപനത്തെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി
Oman: കോവിഡിന്‍റെ  ശക്തമായ മൂന്നാം വരവ്, കനത്ത ജാഗ്രതയില്‍ ഒമാന്‍

Oman: ഒമാനില്‍ പ്രതിദിന  കോ​വി​ഡ്‌  രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.  കഴിഞ്ഞ ഏതാനും  ദി​വ​സ​ങ്ങ​ളി​ലാ​യി 500ന്  ​മു​ക​ളി​ലാ​ണ്​ വൈറസ്  ബാധിതരുടെ എ​ണ്ണം.

ഒ​മാ​നി​ല്‍  (Oman) കോ​വി​ഡി​ന്‍റെ  മൂ​ന്നാം ത​രം​ഗ​ത്തി​ന്​ തു​ട​ക്ക​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹു​സ്​​നി പറഞ്ഞു. വൈറസ് വ്യാപനം ശക്തമാകാതിരിയ്ക്കാന്‍  സര്‍ക്കാര്‍ എല്ലാ  നടപടികളും സ്വീകരിക്കുമെന്നും  നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍  എ​ല്ലാ​വ​ര്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍  ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24  മണിക്കൂറില്‍   577  പേര്‍ക്കാണ്  രോഗം  സ്ഥിരീകരിച്ചത്.  ഇതോടെ രാജ്യത്ത്  കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം  149135 ആയി. ഇതുവരെ 1,620 മരണമാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത്.

അതേസമയം, രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ഏറെ കാര്യക്ഷമായി നടപ്പിലാക്കുന്നുണ്ട്.  ജൂണ്‍ അവസാനത്തോടെ  ജനസംഖ്യയുടെ  30 % പേര്‍ക്കും വാ​ക്​​സി​ന്‍ ന​ല്‍​കും.  ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 70% പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ നല്‍കുകയെന്നതാണ് ഒമാന്‍  ല​ക്ഷ്യമിടുന്നത്.

Also read: Kuwait: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

അതേസമയം, കോ​വി​ഡ്‌ വ്യാപനത്തെത്തുടര്‍ന്ന്   കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. നിര്‍ദ്ദേശങ്ങള്‍  ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി 

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ  ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ല്‍ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും  മു​ഹ​മ്മ​ദ്​ അ​ല്‍ ഹു​സ്​​നി പ​റ​ഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News