Naypyitaw: മ്യാന്മറിൽ (Myanmar) ഞയറാഴ്ച്ച പട്ടാള ഭരണം (Military Coup) വേണ്ടെന്നും ജനാധിപത്യം മതിയിയെന്ന് ആവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പിനെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അമ്പതിലധികം പേരെ മ്യാന്മാർ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
യാങ്കോണിലെ ഹ്ലെഡാൻ, തിൻഗാൻയുൻ, കിമിൻഡൈയിംഗ്, ബോട്ടാഹ്ടതൗൺ. എലോൺ എന്നീ പട്ടണങ്ങളിലാണ് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തിയത്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് 50 പേരെ അറസ്റ്റ് (Arrest)ചെയ്‌തത് കൂടാതെ എട്ടിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 20ന് മ്യാന്മറിലെ (Myanmar)മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിലും 2 പേർ മരിച്ചിരുന്നു.
ALSO READ: Accident: Los Angeles ൽ നടന്ന കാറപകടത്തിൽ Tiger Woods ന് ഗുരുതര പരിക്ക്
ഈ ആഴ്ചയിൽ മ്യാന്മാർ സൈന്യം പ്രതിഷേധക്കാർക്കെതിരായുള്ള നടപടികൾ ശക്തമാക്കുകയായിരുന്നു. 2 ദിവസങ്ങളിലായി ഇതിനോടകം നൂറിലധികം പേരെയാണ് സൈന്യം അറസ്റ്റ് ചെയ്തിരിക്കുന്നത്. മ്യാന്മാറിലെ പട്ടാള ഭരണം അവസാനിപ്പിക്കണമെന്നും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ തിരിച്ച് കൊണ്ട് വരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുഎൻ ജനറൽ അസംബ്ലയിൽ (United Nations)ആവശ്യപ്പെട്ട മ്യാന്മാറിന്റെ യുഎൻ അംബാസ്സഡാറെ സൈന്യം സ്ഥാനത്ത് നിന്നും ശനിയാഴ്ച്ച പുറത്താക്കി.
ALSO READ: Covid 19: Srilanka ചൈനീസ് നിർമ്മിത Sinopharm വാക്‌സിന് പകരം ഇന്ത്യൻ നിർമ്മിത വാക്‌സിൻ ഉപയോഗിക്കും
ഫെബ്രുവരി (February) ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 22 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും (Internet) ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...