Plane Crash In California: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒന്നിലധികം പേർ മരിച്ചതായി റിപ്പോർട്ട്

Plane Crash In California: ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. സെസ്‌ന 340 എന്ന ഇരട്ട എഞ്ചിൻ വിമാനത്തിൽ 2 പേരും സെസ്‌ന 152 എന്ന സിംഗിൾ എഞ്ചിൻ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.  വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 10:47 AM IST
  • കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • അപകടത്തിൽ ഒന്നിലധികം പേർ മരിച്ചതായി റിപ്പോർട്ട്
  • വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ ലാൻഡിംഗ് സമയത്താണ് ഇരുവിമാനങ്ങളും കൂട്ടിയിടിച്ചത്
Plane Crash In California: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒന്നിലധികം പേർ മരിച്ചതായി റിപ്പോർട്ട്

കാലിഫോർണിയ: Plane Crash In California: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒന്നിലധികം പേർ മരിച്ചതായി റിപ്പോർട്ട്. സംഭവം നടന്നത് നോർത്തേൺ കാലിഫോർണിയയിലാണ്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ ലാൻഡിംഗ് സമയത്താണ് ഇരുവിമാനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. 

ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. സെസ്‌ന 340 എന്ന ഇരട്ട എഞ്ചിൻ വിമാനത്തിൽ 2 പേരും സെസ്‌ന 152 എന്ന സിംഗിൾ എഞ്ചിൻ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.  വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

അപകടത്തിൽ രണ്ടു വിമാനങ്ങളും തകർന്നതായിട്ടാണ് റിപ്പോർട്ട്.  അതുപോലെ ഇരുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന മൂന്നു പേരിൽ ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനായോ എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ചേർന്നാണ് അന്വേഷണം നടത്തുന്നത്.  അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News