ആഗോളതലത്തിൽ ഇപ്പോൾ കുരങ്ങുപനി പടർന്ന് പിടിക്കുകയാണ്. യൂറോപ്പിലും, നോർത്ത് അമേരിക്കയിലും നിരവധി പേർക്ക് രോഗം ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും കുരങ്ങുപ്പനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ച് കഴിഞ്ഞു. മൃഗങ്ങളിൽ നിന്നാണ് കുരങ്ങുപനി ഉണ്ടാക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ലോകാരോഗ്യ സംഘടന നിലവിൽ വിവിധ രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തി വരികെയാണ്.
നിലവിൽ മെയ് 7 ന് ലണ്ടനിലാണ് ആദ്യ കുരുങ്ങുപനി കേസ് സ്ഥിരീകരിച്ചത്. നൈജീരിയയിൽ മടങ്ങിവന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം സ്പെയിൻ, പോർച്ചുഗൽ, യുഎസ്എ തുടങ്ങി നിരവധി രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രോഗം പകരുന്നത് എങ്ങനെയെന്നുള്ളതിനെ കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മാത്രമല്ല വളരെ വിരളമായി മാത്രം കണ്ടു വരുന്ന രോഗമായതിനാൽ ആവശ്യമായ ചികിത്സമാർഗങ്ങളും കണ്ടെത്തിയിട്ടില്ല.
ALSO READ: ഡെങ്കിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം: ഡിഎംഒ
ലൈംഗിക ബന്ധത്തിലൂടെ രോഗബാധ പടരുന്നുണ്ടെന്ന് സംശയിക്കുന്നുവെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു. സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ എന്നിവർക്കിടയിൽ രോഗബാധ കൂടുതലായി പടർന്ന് പിടിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
രോഗം ആഴ്ചകളോളം നീണ്ട് നിൽകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ചുരുക്കം ചില ആളുകളിൽ മാത്രമാണ് രോഗം രൂക്ഷമാകുന്നതായും മരണത്തിലേക്ക് നയിക്കുന്നതായും കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും വളരെ വിരളമായി ആണ് രോഗം കണ്ടെത്തിയിരുന്നത്.
രോഗബാധിതരുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. ചർമ്മത്തിലെ മുറിവുകൾ, റെസ്പിറേറ്ററി ട്രാക്ട്, കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ ഈ വൈറസ് ഒരാളിലേക്ക് പ്രവേശിക്കാം. വൈറസ് വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മിക്ക കുരങ്ങുപനി കേസുകളും കണ്ടുവരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.