kabul gurdwara attack: 'പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം'; കാബൂളിലെ ​ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

Kabul gurdwara attack: ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 01:51 PM IST
  • ഐഎസിന്റെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച സന്ദേശം പങ്കുവച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു
  • പ്രവാചകനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ‌സന്ദേശത്തിൽ പറയുന്നു
  • ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെക്കുറിച്ച് നടത്തിയ പ്രസ്താവന വിവിധ രാജ്യങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
  • ഇതിന് പിന്നാലെയാണ് ​ഗുരുദ്വാരയിൽ ആക്രമണം ഉണ്ടായത്
kabul gurdwara attack: 'പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം'; കാബൂളിലെ ​ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

കാബൂൾ: അഫ്​ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐഎസ്കെപി) ഏറ്റെടുത്തതായി റിപ്പോർട്ട്. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയാ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഐഎസിന്റെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച സന്ദേശം പങ്കുവച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.  പ്രവാചകനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ‌സന്ദേശത്തിൽ പറയുന്നു. ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെക്കുറിച്ച് നടത്തിയ പ്രസ്താവന വിവിധ രാജ്യങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ​ഗുരുദ്വാരയിൽ ആക്രമണം ഉണ്ടായത്. ഐഎസ് പ്രവർത്തകൻ ​ഗുരുദ്വാരക്കുള്ളിൽ പ്രവേശിച്ച് മെഷീൻ ​ഗണ്ണും ​ഗ്രനേഡും ഉപയോ​ഗിച്ച് ആക്രമണം നടത്തുകയായിരുന്നെന്ന് ഐസ് സന്ദേശത്തിൽ പറയുന്നു.

ALSO READ: Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ കാബൂളിലെ തന്നെ മറ്റൊരു ​ഗുരുദ്വാരയിലും ആക്രമണം നടന്നിരുന്നു. അന്ന് നടന്ന ആക്രമണത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. കാബൂളിലെ കാർതെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.  ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ 

പുൽവാമയിൽ ഭീകരർ പോലീസ് സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.

സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജൂൺ രണ്ടിന് കുൽഗാമിൽ ബാങ്ക് മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണ്. കശ്മീരിൽ സാധാരണക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് ഭീകരർ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News