ഇറ്റലിയുടെ തലപ്പത്ത് ഇനി വനിത; ഇറ്റലിയിൽ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്

തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 12:50 PM IST
  • ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകും
  • ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്
  • മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി
ഇറ്റലിയുടെ തലപ്പത്ത് ഇനി വനിത; ഇറ്റലിയിൽ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്

ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകും . തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത് . മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി . തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.

2018ൽ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷൻ വച്ചിട്ടാണ് ഇറ്റലിയിലെ എക്സിറ്റ് പോളുകൾ തയാറാക്കുന്നത് . അതുകൊണ്ട് എക്‌സിറ്റ് പോളുകളിൽ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല. ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും.നാല് ശതമാനത്തിൽ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാർട്ടി എത്തുമ്പോൾ അത് യൂറോപ്പിലാകെ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. 

കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്ന് മെലോനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്.യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

പൗരാവകാശങ്ങളുടെ കാര്യത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒക്കെ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നു ഇറ്റലി. അക്കാര്യത്തിൽ തിരിച്ചടി ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഒരു ഭാഗത്തുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രവലതുപക്ഷ പാര്‍ട്ടിയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News