ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ (Israel-Palestine Tension) തകർന്ന ഗാസ നഗരം പുനർനിർമ്മിക്കാൻ സഹായമെത്തിക്കുമെന്ന് അമേരിക്ക അറിയിച്ചു. അത് കൂടാതെ സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇസ്രേയലിൽനൊപ്പം ഒരു പലസ്തീൻ രാജ്യം കൂടി കൊണ്ട് വരുന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അത് കൂടാതെ ജെറുസലേം (Jerusalem) പട്ടണത്തിൽ രണ്ട് മതവിഭാഗക്കാർ തമ്മിൽ ഉണ്ടാക്കുന്ന സംഘര്ഷങ്ങള് ഒഴിവാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ഇസ്രേയലിന്റെ സുരക്ഷയ്ക്കായി എല്ലാ സഹായവും എത്തിക്കുമെന്നും അതിൽ നിന്ന് തങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ALSO READ: Israel-Palestine conflict: സംഘര്‍ഷത്തിന് വിരാമം, ഫലം കണ്ടത് ഈജിപ്തിന്റെ ഇടപെടല്‍
അത്കൂടാതെ പ്രദേശത്തെ ഇസ്രയേലിന്റെ സാന്നിധ്യം അംഗീകരിക്കാതെ ഈ പ്രശ്‌നങ്ങൾക്ക് പൂർണമായ ആകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേലും പലസ്തീനും രണ്ട് രാജ്യങ്ങളാകുമ്പോൾ ജെറുസലേം നഗരം രണ്ട് രാജ്യങ്ങളിലൂടെയും തലസ്ഥനമായി തുടരും.
മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ (Donald Trump) ഇസ്രേൽ - പലസ്തീൻ സംഘർഷത്തോടുള്ള നിലപാട് വൻ തോതിൽ വിവാദത്തിന് കാരണമായിരുന്നു. ട്രമ്പ് ഇസ്രയേലിനെ മാത്രം സംരക്ഷിക്കുകയാണെന്നും പലസ്തീനെ തഴയുകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ALSO READ: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ
ഇതിനിടെ 11 ദിവസമായി തുടർന്ന് വന്നിരുന്ന താല്‍ക്കാലികമായി വിരാമം ആയിരുന്നു. ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ (cease-fire) ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികള്‍ക്ക് വിരമമായി.
ALSO READ: അയവില്ലാതെ ഇസ്രയേൽ-പലസ്തീൻ സംഘർഷം; ഗാസയിൽ മരണം 132 ആയി
ആക്രമണം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദവും ഈജിപ്തിന്റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുമാണ് സംഘര്‍ഷത്തിന് വിരമാമിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
11 ദിവസം നീണ്ട സംഘര്‍ഷം കനത്ത നാശനഷ്ടമാണ് വരുത്തിയത്. സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 232 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ഇതുവരെ 1710 പേര്‍ക്ക് പരിക്കേറ്റു. 58,000 പലസ്തീന്‍കാര്‍ പലായനം ചെയ്തു. ഗാസയിലെ 50 ല്‍ ഏറെ സ്കൂളുകള്‍ക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ ഒരു കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...