ഇറാനിൽ മതകാര്യ പോലീസിനെ പിൻവലിച്ചോ? ഇറാനിലേത് അറ്റോര്‍ണി ജനറലിന്റെ തന്ത്രമോ?

ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം നിലവില്‍ വരുന്നത് 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് നാല് വര്‍ഷത്തിന് ശേഷമാണ്

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 08:59 PM IST
  • രാജ്യത്തുടനീളം പട്രോളിങ് നടത്തുന്ന ഈ മതകാര്യ പോലീസിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്
  • ജനങ്ങളെ തെരുവിലേക്ക് ഇറക്കിയതും ഇതേ അക്രമസംഭവങ്ങൾ തന്നെയാണ്
  • ശക്തമായ അടിച്ചമർത്തലിനെപ്പോലും അവഗണിച്ചാണ് ജനം തെരുവിലിറങ്ങിയത്
ഇറാനിൽ മതകാര്യ പോലീസിനെ പിൻവലിച്ചോ? ഇറാനിലേത് അറ്റോര്‍ണി ജനറലിന്റെ തന്ത്രമോ?

ഇറാനിൽ ഹിജാബ് നിയമം തുടരുമെന്ന നിലപാട് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു .മതകാര്യ പോലീസിനെ പിൻവലിക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞെങ്കിലും ഇത് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇറാൻ ഭരണകൂടം തയ്യാറായില്ല,കഴിഞ്ഞ രണ്ട് മാസമായി ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ട്. കുർദിഷ് വംശജയായ മഹ്‌സ അമിനിയെ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യപൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർ കൊല്ലപ്പെടുകയും ചെയ്തതാണ് ഇറാനിലെ സർക്കാർ പ്രക്ഷോഭങ്ങളുടെ തുടക്കം.

ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം നിലവില്‍ വരുന്നത് 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് നാല് വര്‍ഷത്തിന് ശേഷമാണ് .. രാജ്യത്തെ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായാണ് മതകാര്യപൊലീസ് നിലവില്‍ വരുന്നത്.രാജ്യത്തുടനീളം പട്രോളിങ് നടത്തുന്ന ഈ മതകാര്യ പോലീസിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. സാധാരണയായി ഇവര്‍ വെളുത്ത വാനുകളിലാണ് സഞ്ചരിക്കാറുള്ളത്. പ്രധാനമായും പട്രോളിങ് നടത്തുന്നതാകട്ടെ ചെറുപ്പക്കാര്‍ കൂട്ടംകൂടുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ്.

 ഇറാനിലെ പൗരന്മാരൊക്കെ അവിടെയുള്ള ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലാണ് ഇവരുടെ പ്രധാന ജോലി. ഡ്രസ് കോഡിൽ പ്രധാനമായും പറയുന്നത് രണ്ട് കാര്യങ്ങളാണ്.സ്ത്രീകൾ തല മറയ്ക്കുന്ന ഹിജാബ് ധരിക്കണം, രണ്ടാമത്തേത് ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകൾ ധരിക്കരുത്.നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് പുനർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും... സമീപകാലത്ത് സ്ത്രീകൾക്കെതിരെ വ്യാപക അക്രമമാണ് ഈ ഡ്രസ് കോഡിന്റെ പേരിൽ നടത്തിയത്.

 ജനങ്ങളെ തെരുവിലേക്ക് ഇറക്കിയതും ഇതേ അക്രമസംഭവങ്ങൾ തന്നെയാണ്,, ഹിജാബുകള്‍ കത്തിച്ചായിരുന്നു സ്ത്രീകള്‍  പ്രതിഷേധിച്ചിരുന്നത്..വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ഈ സമരത്തില്‍  അണിനിരന്നു. ശക്തമായ അടിച്ചമർത്തലിനെപ്പോലും അവഗണിച്ചാണ് ജനം തെരുവിലിറങ്ങിയത്.എന്നാൽ മതകാര്യപോലീസിനെ പിൻവലിക്കുന്നുവെന്ന് സർക്കാർ പ്രതിനിധികൾ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല,,, പക്ഷേ പിൻവലിക്കുന്നത് വരെ മുന്നോട്ട് പോകാൻ തന്നെയാണ് സമരക്കാരുടെ തീരുമാനം,, ടെഹ്റാനിൽ ഇപ്പോഴും പ്രക്ഷോഭകർ തുടരുകയാണ്..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News