Indian Covid Variant 44 രാജ്യങ്ങളിൽ കൂടി കണ്ടെത്തിയാതായി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ രണ്ടാം തരംഗം അതിരൂക്ഷമാകാൻ കാരണമായ കോവിഡ് വകബേധം തന്നെയാണ് മറ്റ് 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 12, 2021, 12:13 PM IST
  • ഇന്ത്യയിലെ കോവിഡ് വകഭേദം B.1.617 ആണ്.
  • ഈ വകഭേദം ഇന്ത്യയിൽ (India) ആദ്യമായി കാണപ്പെട്ടത് 2021 ഒക്ടോബറിൽ ആയിരുന്നു.
  • ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ നിന്ന് പുതുതായി ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്‌ത്‌ 4500 സാംപിളുകളിലാണ് ഇന്ത്യയിലെ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്.
  • ഇന്ത്യയെ കൂടാതെ ബ്രിട്ടനിലാണ് ഈ കോവിഡ് വകഭേദം മൂലം ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായത്.
Indian Covid Variant 44 രാജ്യങ്ങളിൽ കൂടി കണ്ടെത്തിയാതായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് (Covid 19) വകഭേദം മറ്റ് 44 രാജ്യങ്ങളിൽ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച്ച അറിയിച്ചു. ഇന്ത്യയിൽ രണ്ടാം തരംഗം അതിരൂക്ഷമാകാൻ കാരണമായ കോവിഡ് വകബേധം തന്നെയാണ് മറ്റ് 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് വകഭേദം  B.1.617 ആണ്. ഈ വകഭേദം ഇന്ത്യയിൽ  (India) ആദ്യമായി കാണപ്പെട്ടത് 2021 ഒക്ടോബറിൽ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ നിന്ന് പുതുതായി ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്‌ത്‌ 4500 സാംപിളുകളിലാണ് പുതിയ  ഇന്ത്യയിലെ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രിട്ടനിലാണ് ഈ കോവിഡ് വകഭേദം മൂലം ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായത്.

ALSO READ:  കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

ഈ ആഴ്ചയുടെ തുടക്കത്തിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദമായ B.1.617 ആശങ്ക ജനകമായ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതിന് ആദ്യ കോവിഡ് വൈറസിൽ (Corona Virus)  നിന്നും മൂന്നിലധികം മ്യൂറ്റേഷനുകളാണ് ഉണ്ടായിട്ടുള്ളത്. അത് കൂടാതെ കോവിഡിന്റെ മറ്റ് മൂന്ന് വകഭേദങ്ങളോടൊപ്പം ഇതും ഉൾപ്പെടുത്തി. ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ആയി ആണ് മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ALSO READ: Covid Updates: രാജ്യത്ത് 4205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു; പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് താഴെ

കോവിഡിന്റെ ആദ്യ കണ്ടെത്തിയ വൈറസിനേക്കാൾ ഈ വകഭേദങ്ങൾ അപകടകാരികളാണ്. ഇത് കൂടുതൽ വേഗം പകരാനും കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നുണ്ട്. മാത്രമല്ല ഈ വകഭേദങ്ങളിൽ വാക്‌സിൻ ഫലപ്രദമാകാതെയിരിക്കാനും സാധ്യതകൾ ഉണ്ട്. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം പെട്ടെന്ന് പടർന്ന് പിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ വകഭേദത്തെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചു. 

ALSO READ: Covid 19: കോവിഡ് ചികിത്സയ്ക്ക് Ivermectin ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി WHO

ഇന്ത്യയിൽ രണ്ടാം തരംഗം അതിരൂക്ഷമാകാൻ കാരണം ഈ വൈറസാണ്. ലോകത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ദിനം പ്രതി മൂന്ന് ലക്ഷത്തിന് മുകളിൽ പ്രതിദിന കോവിഡ് രോഗബാധയും നാലായിരത്തിന് മുകളിൽ മരണനിരക്കുമാണ് ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News