അഫ്ഗാനിസ്താനില്‍ മനുഷ്യാവകാശ കമ്മീഷൻ 'അനാവശ്യം'; പിരിച്ചുവിട്ട് താലിബാൻ

ദേശീയ ബജറ്റ് കൃത്യവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും സജീവവും ഉത്പാദന ക്ഷമമായ വകുപ്പുളെ മാത്രം ലക്ഷ്യമിട്ടാണെന്നും അഫ്ഗാനിലെ താലിബാൻ നേതാവ് സമന്‍ഗനി പറഞ്ഞു. പിരിച്ചുവിടിപ്പെട്ട വകുപ്പുകൾ ഭാവിയിൽ വേണ്ടിവന്നാൽ പുനരുജ്ജീവിപ്പിക്കുമെന്നം താലിബാൻ വക്താവ് അറിയിച്ചു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 17, 2022, 04:48 PM IST
  • അഫ്ഗാനിസ്ഥാൻ അഭിമുഖീകരിക്കുന്നത് 501 ഡോളറിന്റെ ബജറ്റ് കമ്മിയാണ്.
  • താലിബാൻ എന്ന‍ാൽ മത നിയമങ്ങൾ അഫ്ഗാൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.
  • പൊതു സ്ഥലങ്ങളിൽ ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ യാത്ര ചെയ്യരുതെന്നുമുള്ള മത ശാസനങ്ങളാണ് നിലവിൽ താലിബാൻ നടപ്പാക്കുന്നത്.
അഫ്ഗാനിസ്താനില്‍ മനുഷ്യാവകാശ കമ്മീഷൻ 'അനാവശ്യം';  പിരിച്ചുവിട്ട് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകശാ കമ്മിഷൻ ഉൾപ്പെടെ അഞ്ച് സുപ്രാധന വകുപ്പുകളെ പിരിച്ചുവിട്ട് താലിബാൻ. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന  വകുപ്പുകളെയാണ് താലിബാൻ 'അനാവശ്യ'മെന്ന് കണ്ട് പിരിച്ചുവിട്ടത്. അധിക സാമ്പത്തിക ചിലവാണ് മനുഷ്യാവകശാ കമ്മീഷൻ എന്നും താലിബാൻ ആരോപിക്കുന്നു. 

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിലെത്തിയ ശേഷം മുള്ള ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ അഫ്ഗാനിസ്ഥാൻ അഭിമുഖീകരിക്കുന്നത് 501 ഡോളറിന്റെ ബജറ്റ് കമ്മിയാണ്. ബഡ്ജറ്റില്‍ ഈ വകുപ്പുകൾക്കായി തുക മാറ്റിവച്ചിരുന്നില്ല. അവ അനാവശ്യമായതിനാലാണ് തുക കണക്കാക്കാത്തതെന്നും അതിനാലാണ് മനുഷ്യാവകാശ കമ്മിഷനടക്കം പിരിച്ചുവിട്ടതെന്നും താലിബാന്റെ ഉപ വക്താവ് പറഞ്ഞു. 

Read Also: ലിംഗത്തിലും ടാറ്റൂ ചെയ്യണം; ടാറ്റൂ ചെയ്ത് വാർത്തകളിൽ ഇടം നേടി 33കാരൻ

മനുഷ്യാവകാശ കമ്മിഷനെ കൂടാതെ നാഷണൽ റീ കൺസിലിയേഷൻ കൗൺസിൽ, ഹൈ പവർ നാഷണൽ സെക്യൂരിറ്റി കൗൺസിൽ, അഫ്ഗാനിസ്താന്റെ പുതിയ ഭരണഘടനാ കമ്മിഷൻ എന്നിവയാണ് പിരിച്ചുവിടപ്പെട്ടത്. അമേരിക്കന്‍ പ്രതിനിധികളും മുൻ അഫ്ഗാനിസ്താൻ പ്രസിഡൻ അഷ്റഫ് ഗനിയും താലിബാനുമായി ചർച്ചകൾക്കായി ഉണ്ടാക്കിയ കൗൺസിൽ ആയിരുന്നു എച്ച് സി എൻ ആർ. 

ദേശീയ ബജറ്റ് കൃത്യവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും സജീവവും ഉത്പാദന ക്ഷമമായ വകുപ്പുളെ മാത്രം ലക്ഷ്യമിട്ടാണെന്നും അഫ്ഗാനിലെ താലിബാൻ നേതാവ് സമന്‍ഗനി പറഞ്ഞു. പിരിച്ചുവിടിപ്പെട്ട വകുപ്പുകൾ ഭാവിയിൽ വേണ്ടിവന്നാൽ പുനരുജ്ജീവിപ്പിക്കുമെന്നം താലിബാൻ വക്താവ് അറിയിച്ചു. 

Read Also: Viral video: നിരവധി തവണ കടിയേറ്റിട്ടും പാമ്പിനെ വിടാതെ യുവതി; വീഡിയോ വൈറൽ

ഇരുപത് വർഷത്തെ അധിനിവേശത്തിന് ശേഷമാണ് 2021 ഓഗസ്റ്റിലാണ് അമേരിക്ക താലിബാനിൽ നിന്ന് പിന്മാറുന്നത്. അമേരിക്ക പിന്മാറിയതോടെ താലിബാൻ അഫ്ഗാനിസ്താന്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അഷ്റഫ് ഗനി രാജ്യം വിട്ടു. 

അധികാരമേൽക്കുമ്പോള്‍ കൂടുതൽ മിതത്വം പാലിക്കുമെന്ന് ലോകരാജ്യങ്ങൾക്ക് ഉറപ്പ് നൽകിയ താലിബാൻ എന്ന‍ാൽ മത നിയമങ്ങൾ അഫ്ഗാൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. പെൺകുട്ടികളെ സ്കൂളുകളിൽ വിലക്കുക. സ്ത്രീകൾ പർദ്ദ ധരിക്കണമെന്ന് നിർബന്ധ നിയമം നടപ്പിലാക്കുക. പൊതു സ്ഥലങ്ങളിൽ ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ യാത്ര ചെയ്യരുതെന്നുമുള്ള മത ശാസനങ്ങളാണ് നിലവിൽ താലിബാൻ നടപ്പാക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News