കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക്ക്പോയന്‍റിന് നേരെയുണ്ടായ അക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
പെരുന്നാള്‍ പരിഗണിച്ച് മൂന്ന്‍ ദിവസത്തേക്ക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു താലിബാന്‍റെ അറിയിപ്പ്.
അതേസമയം,വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.