കുഞ്ഞുങ്ങളുടെ പേരിനോട് ചേർന്ന് അച്ഛന്റെ കുടുംബപ്പേര് മാത്രം പോര; കോടതി വിധി

 ഇറ്റലിയിൽ ജനിക്കുന്ന കുട്ടികളുടെ പേരിനോടൊപ്പം അച്ഛന്റെയും അമ്മയുടെയും കുടുംബപ്പേരുകൾ ചേർക്കണം

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 02:06 PM IST
  • കുട്ടിയുടെ പേരിനൊപ്പം മാതാപിതാക്കളായ രണ്ടുപേരുടെയും കുടുംബപ്പേരുകൾ നൽകണം
  • മാതാപിതാക്കൾ കുട്ടിക്ക് ഏതെങ്കിലും ഒരാളുടെ കുടുംബപ്പേര് മാത്രം മതി എന്ന് തീരുമാനിക്കാമെന്നും കോടതി
  • പുതിയ നിയമനിർമാണം ആവശ്യമാണെന്നും കോടതി
കുഞ്ഞുങ്ങളുടെ പേരിനോട് ചേർന്ന്  അച്ഛന്റെ കുടുംബപ്പേര് മാത്രം പോര; കോടതി വിധി

നമ്മുടെ സമൂഹത്തിൽ കുഞ്ഞുങ്ങളുടെ പേരിനൊപ്പം വരുന്നത് പിതാവിന്റെ പേരോ അല്ലങ്കിൽ പിതാവിന്റെ വീട്ടുപേരോ ചേർക്കുന്നതാണ് പണ്ടുമുതലേ കണ്ടുവരുന്ന രീതി. എന്നാൽ ആ രീതിക്കൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ ഇറ്റലി. ഇനിമുതൽ ഇറ്റലിയിൽ ജനിക്കുന്ന കുട്ടികളുടെ പേരിനോടൊപ്പം അച്ഛന്റെയും അമ്മയുടെയും കുടുംബപ്പേരുകൾ ചേർക്കണം എന്നാണ് കോടതിയുടെ  ഉത്തരവ്. 

പിതാവിന്റെ കുടുംബപ്പേര് മാത്രം ജനിക്കുന്ന കുഞ്ഞിന്റെ പേരിനോടൊപ്പം ചേർക്കുന്നതായിരുന്നു എവിടെത്തേയും പോലെ ഇറ്റലിയുടെയും രീതി. എന്നാൽ മാതാപിതാക്കൾക്കു കുട്ടിയുടെ കാര്യത്തിൽ തുല്ല്യ ഉത്തരവാദിത്വവും അവകാശവുമാണുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കുട്ടിയുടെ പേരിനോടൊപ്പം പിതാവിന്റെ കുടുംബപ്പേര് മാത്രം ചേർക്കുന്നത് വിവേചനപരവും കുട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കുന്നതുമായ കാര്യമാണെന്നും വ്യക്തമാക്കി.

ഒന്നുകിൽ കുട്ടിയുടെ പേരിനൊപ്പം മാതാപിതാക്കളായ രണ്ടുപേരുടെയും കുടുംബപ്പേരുകൾ നൽകണം. അല്ലങ്കിൽ ഒരാളുടെ കുടുംബപ്പേര് മാത്രം കുഞ്ഞിന്റെ പേരിനൊപ്പം ചേർത്താൽ മതിയെന്നണെങ്കിൽ  മാതാപിതാക്കൾ രണ്ടുപേരും ചേർന്ന്  കുട്ടിക്ക് ഏതെങ്കിലും ഒരാളുടെ കുടുംബപ്പേര് മാത്രം മതി എന്ന് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു. 

ഈ തീരുമാനം നടപ്പിലാക്കുന്നതിനായി പാർലിമെന്റ് അംഗീകരിക്കുന്ന പുതിയ നിയമനിർമാണം ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.  എന്നാൽ ഈ തീരുമാനത്തേ സ്വാഗതം ചെയ്യുന്നതായി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച കുടുംബ മന്ത്രി എലീന ബൊനെറ്റി, ഈ നടപടിക്രമം സർക്കാർ പാർലമെന്റിനെ പൂർണമായി പിന്തുണയ്ക്കുമെന്നും ഒരു കുഞ്ഞിനെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കൾക്ക് തുല്യ കടമയാണെന്നും അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News