Covid Delta Variant : കോവിഡ് ഡെൽറ്റ വകബേധം രൂക്ഷമാക്കുന്നു; ആഗോളത്തലത്തിൽ 5 മില്യൺ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി

ഔർ വേൾഡ് ഡാറ്റ പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ലോകത്തെ പാതിയിൽ കൂടുതൽ ജനങ്ങൾക്കും ഒരു ഡോസ് വാക്‌സിൻ  പോലും ലഭിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 12:34 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് മരണപ്പെട്ടവരിൽ അധികവും വാക്‌സിനേഷൻ സ്വീകരിക്കാത്ത ആളുകളാണ്.
  • ഔർ വേൾഡ് ഡാറ്റ പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ലോകത്തെ പാതിയിൽ കൂടുതൽ ജനങ്ങൾക്കും ഒരു ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല.
  • ഏകദേശം ഒരു വര്ഷം കൊണ്ടാണ് ലോകത്ത് കോവിഡ് രോഗബാധ മൂലം 2.5 മില്യൺ ആളുകൾ മരണപ്പെട്ടത്.
  • മരണനിരക്ക് 2.5 മില്യണിൽ നിന്ന് 5 മില്യണിൽ എത്താൻ എടുത്തത് 236 ദിവസങ്ങൾ മാത്രമാണ്.
Covid Delta Variant : കോവിഡ് ഡെൽറ്റ വകബേധം രൂക്ഷമാക്കുന്നു; ആഗോളത്തലത്തിൽ 5 മില്യൺ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി

അഗോളത്തലത്തിൽ കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) പടർന്ന് പിടിക്കുകയാണ്. റോയിട്ടേഴ്സ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ വെള്ളിയാഴ്ച വരെ ഏകദേശം 5 മില്യണിൽ കൊടുത്താൽ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് മരണപ്പെട്ടവരിൽ അധികവും വാക്‌സിനേഷൻ സ്വീകരിക്കാത്ത ആളുകളാണ്.

ഔർ വേൾഡ് ഡാറ്റ പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ലോകത്തെ പാതിയിൽ കൂടുതൽ ജനങ്ങൾക്കും ഒരു ഡോസ് വാക്‌സിൻ  പോലും ലഭിച്ചിട്ടില്ല. ഏകദേശം ഒരു വര്ഷം കൊണ്ടാണ് ലോകത്ത് കോവിഡ് രോഗബാധ മൂലം 2.5 മില്യൺ ആളുകൾ മരണപ്പെട്ടത്. എന്നാൽ മരണനിരക്ക് 2.5 മില്യണിൽ നിന്ന്  5 മില്യണിൽ എത്താൻ എടുത്തത് 236 ദിവസങ്ങൾ മാത്രമാണ്.

ALSO READ: Afghanistan: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ

ഏഴ് ദിവസത്തെ ശരാശരിയിൽ റിപ്പോർട്ട് ചെയ്ത ആഗോള മരണങ്ങളിൽ പകുതിയിലധികവും അമേരിക്ക, റഷ്യ, ബ്രസീൽ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ്. ആഗോളതലത്തിൽ കഴിഞ്ഞ ആഴ്ചയിൽ പ്രതിദിനം ശരാശരി 8,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതായത് ഓരോ മിനിറ്റിലും അഞ്ച് മരണങ്ങൾ സംഭവിക്കുന്നു.

ALSO READ: Australia Travel Restrictions : കോവിഡ് 19: നവംബർ മാസം മുതൽ ഓസ്‌ട്രേലിയയിലെ യാത്ര വിലക്കുകളിൽ ഇളവുകൾ
'കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തിൽ ഇന്ത്യയിലെ കോവിഡ് രോഗബാധ അതിരൂക്ഷമായി മാറിയിരുന്നു. എന്നത് പിന്നീട് രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞു. ഇപ്പൊ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.75 ശതമാനം മാത്രമാണ്. കൂടാതെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതും ഇന്ത്യയിലെ കോവിഡ് സാഹചര്യം പുരോഗമിച്ച ഇടയ്ക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News