ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വില്‍പ്പനയ്ക്ക്. മാര്‍ബിള്‍ പാലസ് എന്ന് അറിയപ്പെടുന്ന വീട് അത്യാഡംബര പൂര്‍ണമായ രീതിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ സ്റ്റോണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വീട് സ്വന്തമാക്കാന്‍ ലോകത്ത് വെറും 10 പേര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
750 മില്യണ്‍ ദിര്‍ഹം അതായത് 204 മില്യണ്‍ ഡോളറാണ് ഈ അത്ഭുത വീടിന്റെ വില. ഇങ്ങനെ കേള്‍ക്കുമ്പോള്‍ വലിയ ഞെട്ടല്‍ ഉണ്ടാകില്ലെങ്കിലും ഇന്ത്യന്‍ രൂപയിലെ വില അറിഞ്ഞാല്‍ കണ്ണ് തള്ളിപ്പോകും. ഏകദേശം 1,675 കോടി രൂപയാണ് മാര്‍ബിള്‍ പാലസ് സ്വന്തമാക്കാന്‍ നല്‍കേണ്ടത്. 7,00,000 ഗോള്‍ഡ് ലീഫുകള്‍, 5 ബെഡ് റൂമുകള്‍, 19 ബാത്ത് റൂമുകള്‍, 15 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ഗാരേജ്, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, 70,000 ലിറ്ററിന്റെ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ് സ്റ്റേഷന്‍, പാനിക് റൂമുകള്‍ എന്നിവയാണ് ആഡംബര ബംഗ്ലാവിലെ മറ്റ് സവിശേഷത.
ALSO READ: കോടികൾ സമ്പാദിക്കാം; ഡിഗ്രിയില്ലെങ്കിലും ഓസ്ട്രേലിയയിൽ ഉയർന്ന ശമ്പളത്തിൽ നിരവധി ജോലി അവസരങ്ങൾ
19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും 400 പ്രതിമകളും വിവിധതരം പെയിന്റിംഗുകളും ഉപയോഗിച്ചാണ് മാര്‍ബിള്‍ പാലസ് അലങ്കരിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന മാര്‍ബിള്‍ പാലിസിന് ഉള്ളില്‍ 60,000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുണ്ട്. മൊത്തം 70,000 സ്‌ക്വയര്‍ ഫീറ്റിലാണ് മാര്‍ബിള്‍ പാലസ് സ്ഥിതി ചെയ്യുന്നത്. മാര്‍ബിള്‍ പാലസിലെ പ്രധാന ബെഡ് റൂം മാത്രം 4,000 സ്‌ക്വയര്‍ ഫീറ്റിലാണ് പരന്ന് കിടക്കുന്നത്. ഇത് സാധാരണ കാണപ്പെടുന്ന മറ്റ് ഏതൊരു ബംഗ്ലാവിലേതിനേക്കാള്‍ വലുതാണ്.
12 വര്‍ഷം കൊണ്ടാണ് മാര്‍ബിള്‍ പാലസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2018ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആഡംബര ബംഗ്ലാവിന്റെ ഉടമയ്ക്ക് തന്റെ പേര് വെളിപ്പെടുത്താന്‍ താത്പ്പര്യമില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് കമ്പനിയായ ലുക്‌സാഹാബിറ്ററ്റ് സോതെബീസ് ഇന്റര്‍നാഷണല്‍ റിയാലിറ്റി ആണ് മാര്‍ബിള്‍ പാലസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലോ സ്റ്റൈലിലോ ആയിരിക്കില്ല മാര്‍ബിള്‍ പാലസ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വാങ്ങാനെത്തുന്നവര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഇഷ്ടക്കേടുണ്ടാകുകയോ ചെയ്യുമെന്നും ലുക്‌സാഹാബിറ്ററ്റ് സോതെബിയുടെ ബ്രോക്കര്‍ കുനാല്‍ സിംഗ് പറഞ്ഞു. ലോകത്ത് നിലവില്‍ അഞ്ചോ പത്തോ ധനികരായ ആളുകള്‍ക്ക് മാത്രമേ ഈ ബംഗ്ലാവ് സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...